scorecardresearch

ഫിലിപ്പോ ഓസെല്ലയെ തിരിച്ചയച്ച സംഭവം: കേന്ദ്രത്തിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി

ഹര്‍ജി പരിഗണിച്ച ജഡ്ജി യശ്വന്ത് വര്‍മ്മ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഒരു മാസത്തിനകം കേന്ദ്രം മറുപടി നല്‍കണമെന്നും വ്യക്തമാക്കി

ഹര്‍ജി പരിഗണിച്ച ജഡ്ജി യശ്വന്ത് വര്‍മ്മ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഒരു മാസത്തിനകം കേന്ദ്രം മറുപടി നല്‍കണമെന്നും വ്യക്തമാക്കി

author-image
WebDesk
New Update
Filipo Osella, Anthropologist Filipo Osella, hiruvananthapuram airport

ഫിലിപ്പോ ഒസെല്ല/ എക്‌സ്‌പ്രസ് ഫൊട്ടോ

ന്യുഡല്‍ഹി: രാജ്യന്തര നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വദേശത്തേക്കു തിരിച്ചയച്ച സംഭവത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. തന്നെ തിരിച്ചയച്ച സംഭവം ഏകപക്ഷീയവും യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒസെല്ല നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Advertisment

ഹര്‍ജി പരിഗണിച്ച ജഡ്ജി യശ്വന്ത് വെര്‍മ്മ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഒരു മാസത്തിനകം കേന്ദ്രം മറുപടി നല്‍കണമെന്നും വ്യക്തമാക്കി. കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കാന്‍ മാറ്റി. തന്നെ തിരിച്ചയച്ച നടപടിയില്‍ ഇന്ത്യയിലെ അധികാരികള്‍ തന്നെ ഒരു തീവ്രവാദി അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കൊടും കുറ്റവാളിയെ പോലെയാണ് കണക്കാക്കിയതെന്നും ഒസെല്ല ഹര്‍ജിയില്‍ ആരോപിച്ചു. ഇന്ത്യ ഗവണ്‍മെന്റിന്റെ സാധുവായ ഗവേഷണ വിസ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തന്നെ തിരിച്ചയക്കുന്നതെന്ന് എമിഗ്രേഷന്‍ സൂപ്പര്‍വൈസറോടും ഓഫീസര്‍മാരോടും ചോദിച്ചപ്പോള്‍ വിശദീകരണം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരളത്തിലോ ഇന്ത്യയിലോ ഉള്ള സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ ബന്ധപ്പെടാന്‍ പോലും തനിക്ക് അനുവാദമില്ലെന്നും ഒസെല്ലയുടെ ഹര്‍ജിയില്‍ പറയുന്നു. ''മുപ്പത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഗവേഷണം നടത്തുന്ന താന്‍ ഒരു അക്കാദമിഷനും അധ്യാപകനുമാണെന്ന് വിശദീകരിച്ചപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വളരെ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്,'' ഹര്‍ജി പറയുന്നു.

Advertisment

തിരുവനന്തപുരത്തെ ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മാര്‍ച്ച് 29ന് കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിക്ക് ഒസെല്ലയുടെ ഗവേഷണത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം തേടി കത്തയച്ചതായും ഹര്‍ജിയില്‍ ഒസെല്ല പറയുന്നു. തന്നെ തിരിച്ചയച്ച ശേഷമുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ 'പിന്‍ബുദ്ധി' എന്നാണ് ഹര്‍ജിയില്‍ ഓസെല്ല വിശേഷിപ്പിച്ചത്.

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തത്. റിസര്‍ച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു യാത്ര. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എഫ്ആര്‍ആര്‍ഒ അധികൃതര്‍ നല്‍കിയ വിശദീകരണം.

കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിലിപ്പോ ഒസെല്ല. ഗവേഷണത്തിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഒസെല്ല. മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Kerala Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: