scorecardresearch

ബഹിരാകാശത്തു നിന്നുള്ള സൂര്യഗ്രഹണം; വീഡിയോ കാണാം

ഇന്ത്യയിൽ ദൃശ്യമാകുന്ന അടുത്ത പൂർണ്ണ സൂര്യഗ്രഹണം 2034 മാർച്ച് 20ന് സംഭവിക്കും

ഇന്ത്യയിൽ ദൃശ്യമാകുന്ന അടുത്ത പൂർണ്ണ സൂര്യഗ്രഹണം 2034 മാർച്ച് 20ന് സംഭവിക്കും

author-image
WebDesk
New Update
Total Solar Eclipse 2024

Total Solar Eclipse 2024

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന അപൂർവ്വ പ്രതിഭാസത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്. പൂർണ്ണ സൂര്യഗ്രഹണം എന്ന അത്ഭുത പ്രതിഭാസമാണ് തിങ്കളാഴ്ച നടന്നത്. ഏപ്രിൽ 8ന് രാത്രി 9.13-ന് ആരംഭിച്ച സമ്പൂർണ്ണ സൂര്യഗ്രഹണം, ഏപ്രിൽ 9 പുലർച്ചെ 2.22-വരെ തുടർന്നു. ഭൂമിയിലെ ഒരു സ്ഥലം ഒരിക്കൽ സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചാൽ, ആ ഭാഗത്ത് സമാനമായ രീതിയിലൊരു ഗ്രഹണം എത്തണമെങ്കിൽ ഏകദേശം 400 വർഷമെടുക്കുമെന്നാണ്, റോയൽ മ്യൂസിയം ഗ്രീൻവിച്ച് പറയുന്നത്.

Advertisment

യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ മാത്രമാണ് പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. ചല കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, പോർച്ചുഗൽ, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായിരുന്നു.

ഇപ്പോഴിതാ ബഹിരാകാശത്തു നിന്നുള്ള സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചന്ദ്രൻ സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന അപൂർവ നിമിഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വ്യക്തമായിരുന്നു. നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) സൂര്യഗ്രഹണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

ഇൻഡ്യാനാപോളിസിലുടെയുള്ള പൂർണ്ണ സൂര്യഗ്രഹണത്തിൻ്റെ വീഡിയോയും നാസ പങ്കുവച്ചു. ബഹിരാകാശ ഏജൻസിയുടെ അഭിപ്രായത്തിൽ, 800 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് നഗരം ഇത്തരമൊരു സെലസ്റ്റിയൽ ഇവന്റിന് സാക്ഷിയാകുന്നത്.

സാറ്റലൈറ്റ് ഇൻ്റർനെറ്റ് കോൺസ്റ്റലേഷനായ സ്റ്റാർലിങ്കും ഉപഗ്രഹത്തിൽ നിന്നുള്ള ഗ്രഹണ സമയത്തെ ഭ്രമണപഥത്തിൻ്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ദൃശ്യമാകുന്ന അടുത്ത പൂർണ്ണ സൂര്യഗ്രഹണം 2034 മാർച്ച് 20 ന് സംഭവിക്കും.

Read More

Nasa Solar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: