scorecardresearch

Top News Highlights: ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ണം: മന്ത്രി

Top News Highlights: ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ണം : മന്ത്രി

Top News Highlights: ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ണം : മന്ത്രി

author-image
WebDesk
New Update
sabarimala 4

Top News Highlights: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പമ്പയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കറിനു പുറമേ അഞ്ചു ടാങ്കറുകള്‍ കൂടി എത്തിക്കും. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതു സമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തണം. നിലയ്ക്കലെ ടാങ്കുകളിലേക്ക് പമ്പയില്‍ നിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടില്‍ നിന്നും വെള്ളം എത്തിക്കും. വകുപ്പുകള്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണം. 181 കിയോസ്‌കുകളും 122 പബ്ലിക് ടാപ്പുകളും സജ്ജമാണ്. നിലയ്ക്കലില്‍ അഞ്ച് ആര്‍ഒ പ്ലാന്റുകളും, പമ്പയില്‍ 11 ആര്‍ഒ പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ചു വയ്ക്കണം. അപകടസാധ്യതയുള്ള കടവുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ചൂടുവെള്ളവും, പച്ച വെള്ളവും വിതരണം ചെയ്യും. സാധ്യമായ എല്ലാ പ്രവര്‍ത്തികളും വകുപ്പ് നടത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ പരിശോധന ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisment

കോട്ടയം മറിയപ്പള്ളിയിൽ മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബംഗാൾ സ്വദേശി സുശാന്തിനെ രക്ഷപ്പെടുത്തിയത്. ജോലിക്കിടെയാണ് മണ്ണിടിഞ്ഞ് സുശാന്ത് അപകടത്തിൽപ്പെട്ടത്.

കഴക്കൂട്ടം ഹൈവേ 29 ന് തുറക്കും

Advertisment

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29 ന് തുറക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ക്ഷണമുണ്ട്. 45515 കോടിയുടെ 15 പദ്ധതികളുടെ കല്ലിടലും ഉദ്ഘാടനവും 29ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.


  • 21:59 (IST) 17 Nov 2022
    മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു

    മുന്‍ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചതായി രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

    കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് സി.വി.ആനന്ദബോസ്. മേഘാലയ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു.


  • 20:49 (IST) 17 Nov 2022
    രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

    രാജീവ് ഗാന്ധി വധക്കേസില്‍ ആറ് പ്രതികളെ വിട്ടയച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍ ഉള്‍പ്പെടെ ആറ് പ്രതികളെ വിട്ടയക്കാനുള്ള നവംബര്‍ 11ലെ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


  • 19:21 (IST) 17 Nov 2022
    ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു

    ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്. ഇരുവരെയും പമ്പയിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


  • 18:24 (IST) 17 Nov 2022
    ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ണം:മന്ത്രി

    ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പമ്പയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കറിനു പുറമേ അഞ്ചു ടാങ്കറുകള്‍ കൂടി എത്തിക്കും. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതു സമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തണം. നിലയ്ക്കലെ ടാങ്കുകളിലേക്ക് പമ്പയില്‍ നിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടില്‍ നിന്നും വെള്ളം എത്തിക്കും. വകുപ്പുകള്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണം. 181 കിയോസ്‌കുകളും 122 പബ്ലിക് ടാപ്പുകളും സജ്ജമാണ്. നിലയ്ക്കലില്‍ അഞ്ച് ആര്‍ഒ പ്ലാന്റുകളും, പമ്പയില്‍ 11 ആര്‍ഒ പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ചു വയ്ക്കണം. അപകടസാധ്യതയുള്ള കടവുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ചൂടുവെള്ളവും, പച്ച വെള്ളവും വിതരണം ചെയ്യും. സാധ്യമായ എല്ലാ പ്രവര്‍ത്തികളും വകുപ്പ് നടത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ പരിശോധന ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.


  • 17:46 (IST) 17 Nov 2022
    ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

    ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.


  • 16:33 (IST) 17 Nov 2022
    കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമപട്ടിക റദ്ദാക്കി ഹൈക്കോടതി

    കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമപട്ടിക റദ്ദാക്കി ഹൈക്കോടതി. നിയമന പട്ടികയിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്.

    നിയമനത്തിന് പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. പ്രിയ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയവും ഡെപ്യൂട്ടേഷനും യോഗ്യതയായി കണക്കാക്കാന്‍ സാധിക്കില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ യുജിസി നിയമം മറികടക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.


  • 15:05 (IST) 17 Nov 2022
    മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു, യുവാവ് പൊലീസ് കസ്റ്റഡിയിൽ

    മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തറിഞ്ഞ യുവാവ് കസ്റ്റഡിയിൽ. മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ യുവാവ് പൊക്കിയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.

    കുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖ് കുട്ടിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. |മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു, യുവാവ് പൊലീസ് കസ്റ്റഡിയിൽ


  • 13:29 (IST) 17 Nov 2022
    തലസ്ഥാനത്ത് ഇന്നും സംഘർഷം, പൊലീസിനുനേരെ കല്ലേറ്

    വിവാദ നിയമനത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം. പൊലീസിനുനേരെ കല്ലേറുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.


  • 12:32 (IST) 17 Nov 2022
    വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി

    വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.


  • 12:02 (IST) 17 Nov 2022
    സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

    കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്.


  • 11:08 (IST) 17 Nov 2022
    പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ?; ഹൈക്കോടതി വിധി ഇന്ന്

    പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ എന്നതില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനമാണ് വിവാദമായത്.


  • 10:35 (IST) 17 Nov 2022
    ശബരിമല: തീർഥാടകരുടെ വൻ തിരക്ക്; നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി

    തീർഥാടകരുടെ തിരക്ക് പരിഗണിച്ച് തീർഥാടന കാലത്തെ നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി. ഇത്തവണ ദിവസവും പുലർച്ചെ മൂന്നിന് നട തുറന്ന് പൂജകൾ നടക്കും. മുൻപ് പുലർച്ചെ നാലിനായിരുന്നു ഭക്തർക്ക് ദർശനത്തിനായ് നട തുറന്നിരുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം പുലർച്ചെ 5 നായിരുന്നു നട തുറന്നിരുന്നത്.


  • 10:35 (IST) 17 Nov 2022
    ജര്‍മനിയിലെ ചികിത്സ കഴിഞ്ഞു, ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി

    ജർമനിയിലെ ചികിത്സയ്ക്കു ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി മടങ്ങിയെത്തി. ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. ​Read More


Roads National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: