scorecardresearch
Latest News

മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു, യുവാവ് പൊലീസ് കസ്റ്റഡിയിൽ

റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സിദ്ദിഖ് വരുന്നതും പൊക്കിയെടുത്ത് എറിയുന്നതും അതിനുശേഷം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു, യുവാവ് പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തറിഞ്ഞ യുവാവ് കസ്റ്റഡിയിൽ. മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ യുവാവ് പൊക്കിയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.

കുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖ് കുട്ടിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സിദ്ദിഖ് വരുന്നതും പൊക്കിയെടുത്ത് എറിയുന്നതും അതിനുശേഷം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ കുട്ടിയെ ഉപദ്രവിക്കാനുണ്ടായ കാരണം വ്യക്തമല്ല. കുട്ടിയുടെ അയൽവാസിയാണ് ഇയാളെന്ന വിവരമുണ്ട്. കുട്ടിയുടെ വീട്ടുകാരുമായുള്ള പ്രശ്നമാണോ അതിക്രമത്തിനു കാരണമെന്നതും അന്വഷിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Madrasa student attacked in manjeswaram cctv footage