/indian-express-malayalam/media/media_files/uploads/2022/08/5g-in-india-and-supported-smartphones-681742.jpg)
Top News Highlights: സംസ്ഥാനത്ത് നാളെ മുതല്‍ 5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. മെട്രൊ നഗരമായ കൊച്ചിയില്‍ റിലയന്‍സ് ജിയൊയാണ് സേവനങ്ങള്‍ ആരംഭിക്കുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യത്തെ 5 ജി സേവനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തി 5 ജി ലഭ്യമാകുക.
ശബരിമലയില്‍ റെക്കോര്‍ഡ് രജിസ്‌ട്രേഷന്‍, ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ പേര്‍
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്ന് 1,04,478 പേരാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും മുമ്പേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്‌ട്രേഷനാണിത്. ഇന്നലെ മുതല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നടപ്പന്തലില്‍ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതല്‍ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വന്‍തോതില്‍ കൂടിയാല്‍ പമ്പമുതല്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്റെ കര്‍മപദ്ധതി പ്രകാരമാണ് പ്രത്യേക ക്യൂ ഒരുക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 90,000തില്‍ കൂടാന്‍ പാടില്ലെന്നും കര്‍മപദ്ധതിയില്‍ പറയുന്നുണ്ട്. കുട്ടികളായിട്ട് വരുന്നവര്‍ക്ക് ഉടന്‍ പോകാന്‍ സാധിക്കും. കുട്ടികളുമായി വരുന്നവര്‍ പ്രത്യേക ക്യൂവില്‍ വന്ന് ആ ക്യൂവിലെ നടപ്പന്തലില്‍ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാകും.
- 21:34 (IST) 19 Dec 2022ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍; സീസണിലെ ആദ്യ സമനില
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പത്താം റൗണ്ട് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈ എഫ് സി പോരാട്ടം സമനിലയില്‍. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ സമനിലയാണിത്.
സഹല്‍ അബ്ദുള്‍ സമദാണ് (24) ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ചെന്നൈയിനിന്റെ സമനില ഗോള്‍ വിന്‍സി ബരെറ്റോയുടെ (48) ബൂട്ടില്‍ നിന്നായിരുന്നു. സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ മഞ്ഞപ്പടയ്ക്കായി.
- 20:58 (IST) 19 Dec 2022ഗവര്‍ണര്‍ പുറത്ത് തന്നെ; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണമില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് കെ ടി ഡി സി മാസ്കോട്ട് ഹോട്ടലില്‍ വച്ചാണ് വിരുന്ന്. ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ പാര്‍ട്ടികളുടെ നേതാക്കന്മാര്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രി നടത്തുന്ന വിരുന്നില്‍ സാധാരണയായി ഗവര്‍ണര്‍മാരെ ക്ഷണിക്കാറില്ല.
- 20:20 (IST) 19 Dec 2022‘ഇംഗ്ലിഷിനോട് എതിർപ്പ്, മക്കള്‍ പഠിക്കുന്നത് ഇംഗ്ലിഷ് മീഡിയത്തില്‍’; ബി ജെ പിയെ കടന്നാക്രമിച്ച് രാഹുല്‍
സ്‌കൂളുകളില്‍ പഠനമാധ്യമമായി പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിക്കുന്നതില്‍ ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ‘ഹിന്ദി ഉപകരിക്കില്ലെന്നും ഇംഗ്ലിഷ് ഉപകരിക്കും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശം.
”സ്‌കൂളുകളില്‍ ഇംഗ്ലിഷ് പഠിപ്പിക്കാന്‍ ബി ജെ പി നേതാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ അവരുടെ എല്ലാ നേതാക്കളുടെയും മക്കള്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളിലാണു പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍, പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ ഇംഗ്ലിഷ് പഠിക്കാനും വലിയ സ്വപ്നം കാണാനും വയലുകളില്‍നിന്നു പുറത്തുകടക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല,” ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
- 18:26 (IST) 19 Dec 2022‘നമ്മുടെ സൈനികരെ അപമാനിക്കരുത്’; രാഹുലിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി എസ് ജയശങ്കര്‍
അരുണാചല്‍ പ്രദേശിലെ യാങ്സെയില്‍ 13,000 അടി ഉയരത്തില്‍ കാലാവസ്ഥയോട് പോരാടി അതിര്‍ത്തി കാക്കുന്ന രാജ്യത്തിന്റെ സൈനികരെ ബഹുമാനിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സൈനികരെ കുറിച്ച് അടുത്തിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തിയും കേന്ദ്രമന്ത്രി രേഖപ്പെടുത്തി.
രാജ്യത്തെ സൈനികര്‍ മര്‍ദനമേല്‍ക്കുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചലിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് ലോകസഭയില്‍ ചർച്ച നടത്തണമെന്ന ആവശ്യം ചെയർമാൻ ജഗ്ദീപ് ധൻഖർ നിരസിച്ചതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.
- 17:46 (IST) 19 Dec 2022വിശ്വകിരീടം സമ്മാനിക്കുന്നതിന് മുമ്പ് മെസ്സിയെ ‘ബിഷ്‌ത്’ അണിയിച്ചു; വിവാദങ്ങള്‍ക്ക് പിന്നിലെന്ത്?
ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് ജേതാക്കളായിരിക്കുകയാണ്. മത്സര ശേഷമുള്ള വിജയ ലഹരിയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സി വിശ്വകീരീടം സ്വീകരിക്കുന്ന ചരിത്ര നിമിഷവും ആരാധകര്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നില്ല.ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമാണ് മെസിയുടെ കൈകളിലേക്ക് ലോകകപ്പ് വെച്ച് നീട്ടിയത്.

- 16:38 (IST) 19 Dec 2022ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കനല്ലെന്നും മന്ത്രി വ്യക്തമാക്കി.
“ബഫര്‍ സോണ്‍ വിഷയം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. വാര്‍ത്തകള്‍ കണ്ടാല്‍ ഇപ്പോള്‍ പൊട്ടിമുളച്ച് വന്ന സംഭവം പോലെയാണ് തോന്നുന്നത്,” ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹ സർവെ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്നും വിവരമുണ്ട്.
- 15:25 (IST) 19 Dec 2022പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടാന്‍ 6 മാസം തേടി സര്‍ക്കാര്‍; വിമര്‍ശവുമായി ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താലിലെ പ്രതികള്‍ക്കെതിരായ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. സ്വത്ത് കണ്ടുകെട്ടുന്നതില്‍ സര്‍ക്കാറിന് അനാസ്ഥയെന്നു കോടതി നിരീക്ഷിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഇതു സാധാരണ കേസല്ലെന്നു ചൂണ്ടിക്കാട്ടി. ഗൗരവമായ കുറ്റമാണിതെന്നും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു.
- 13:31 (IST) 19 Dec 2022കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി എടവണ്ണ സ്വദേശി ഷെഹനാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിന് പിന്നാലെ കാമ്പസില്‍ നടന്ന വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. നിരവധിപേര്‍ പുലര്‍ച്ചെ സമയത്ത് നീന്തല്‍ക്കുളത്തിലെത്തിയെന്നാണ് വിവരം. ഇതിനിടെയാണ് ഷെഹനും അപകടത്തില്‍പ്പെട്ടത്.
- 12:29 (IST) 19 Dec 2022പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടി
പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടി. വീട്ടുടമ അജിയുടെ ചെവിക്ക് വെട്ടേറ്റു. ഭാര്യയ്ക്കും മകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിന് പിന്നില്‍ കഞ്ചാവ് സംഘമാണെന്നും അജി ആരോപിച്ചു.അയല്‍വാസിയുടെ മകന്‍ ഉള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നെന്ന് വെട്ടേറ്റ അജി പറഞ്ഞു.

- 11:06 (IST) 19 Dec 2022ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; റെക്കോര്‍ഡ് രജിസ്‌ട്രേഷന്‍
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്ന് 1,04,478 പേരാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും മുമ്പേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്‌ട്രേഷനാണിത്. ഇന്നലെ മുതല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നടപ്പന്തലില്‍ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതല്‍ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വന്‍തോതില്‍ കൂടിയാല്‍ പമ്പമുതല്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്റെ കര്‍മപദ്ധതി പ്രകാരമാണ് പ്രത്യേക ക്യൂ ഒരുക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 90,000തില്‍ കൂടാന്‍ പാടില്ലെന്നും കര്‍മപദ്ധതിയില്‍ പറയുന്നുണ്ട്. കുട്ടികളായിട്ട് വരുന്നവര്‍ക്ക് ഉടന്‍ പോകാന്‍ സാധിക്കും. കുട്ടികളുമായി വരുന്നവര്‍ പ്രത്യേക ക്യൂവില്‍ വന്ന് ആ ക്യൂവിലെ നടപ്പന്തലില്‍ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.