scorecardresearch

Top News Highlights: ക്ലിഫ് ഹൗസില്‍ എസ്ഐയുടെ തോക്കില്‍നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐ ഹാഷിം റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐ ഹാഷിം റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan, cliff house, ie malayalam

Top News Highlights: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എസ്ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐ ഹാഷിം റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്. ഇന്നലെ ഡിസംബര്‍ ആറ് ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ വെച്ചായിരുന്നു സംഭവം നടക്കുന്നത്.

Advertisment

തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. എസ് ഐ തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തുയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതെ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തല്‍.

'വിലക്കയറ്റം ദേശിയ പ്രതിഭാസം'; സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി സഭയില്‍

വിലക്കയറ്റം ദേശിയ പ്രതിഭാസമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി തന്നെ ഇടപെടുന്നുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിക്കൊണ്ട് മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എം എല്‍ എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മന്ത്രി വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.


Advertisment
  • 21:41 (IST) 07 Dec 2022
    പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

    പുറക്കാട് ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ തെക്ക്, തകഴി, കരുവാറ്റ, ചമ്പക്കുളം, എടത്വ, ചെറുതന, കുമാരപുരം, അമ്പലപ്പുഴ വടക്ക്, നെടുമുടി, പുന്നപ്ര തെക്ക് എന്നീ പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബര്‍ 12 വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് തഹസീല്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


  • 20:31 (IST) 07 Dec 2022
    ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

    ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 271 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 102 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് ഹയ്യരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.  Readmore


  • 18:43 (IST) 07 Dec 2022
    വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി

    വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. പ്രദേശത്തെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കുക. നാളെ തുറമുഖം നിര്‍മാണം വീണ്ടും തുടങ്ങും.


  • 18:42 (IST) 07 Dec 2022
    വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി

    വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. പ്രദേശത്തെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കുക. നാളെ തുറമുഖം നിര്‍മാണം വീണ്ടും തുടങ്ങും.


  • 17:07 (IST) 07 Dec 2022
    ക്ലിഫ് ഹൗസില്‍ എസ്‌ഐയുടെ തോക്കില്‍നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

    മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എസ്‌ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്റ് ചെയ്തത്.


  • 15:24 (IST) 07 Dec 2022
    ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം

    സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി പകരം വിദ്യാഭ്യാസവിചക്ഷണര്‍ അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കാമെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. എന്നാല്‍ ബില്ലില്‍ ഒരുപാട് നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.


  • 14:10 (IST) 07 Dec 2022
    15 വര്‍ഷത്തെ ബിജെപി ആധിപത്യത്തിന് വിരാമമിട്ട് ആംആദ്മി; ഡല്‍ഹി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു

    ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് ആംആദ്മി പാര്‍ട്ടി. 15 വര്‍ഷം നീണ്ട ബിജെപിയുടെ ഭരണത്തിനാണ് അവസാനമായത്. ഭരണത്തിനാവശ്യമായ 126 സീറ്റുകളില്‍ ആംആദ്മി വിജയിച്ചു. ഇനി പല വാര്‍ഡുകളിലേയും ഫലം വരാനുണ്ട്. 97 സീറ്റുകളിലാണ് ഇതുവരെ ബിജെപി വിജയിച്ചത്.


  • 13:01 (IST) 07 Dec 2022
    ‘പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന’; വിഴിഞ്ഞം പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

    വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

    വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്‌ക്കര്‍ഷയുണ്ട്. കേരളത്തിലെ സാമ്പത്തിക-വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്.

    https://malayalam.indianexpress.com/kerala-news/cm-pinarayi-vijayan-explained-decisions-on-vizhinjam-port-at-assembly-728251/


  • 12:08 (IST) 07 Dec 2022
    നവജാതശിശുവും അമ്മയും മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

    മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും അമ്മയും പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.

    പ്രസവസമയത്ത് അമ്മയുടേയും കുഞ്ഞിന്റേയും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അബ്ദുള്‍ സലാം പറഞ്ഞു. “പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചത്. ചികിത്സിച്ച മുതിര്‍ന്ന ഡോക്ടര്‍ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്നു. ബന്ധുക്കളുടെ ആരോപണം ശരിയല്ല,” അബ്ദുള്‍ സലാം വ്യക്തമാക്കി.


  • 11:49 (IST) 07 Dec 2022
    വിലക്കയറ്റം ദേശിയ പ്രതിഭാസം’; സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി സഭയില്‍

    വിലക്കയറ്റം ദേശിയ പ്രതിഭാസമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി തന്നെ ഇടപെടുന്നുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിക്കൊണ്ട് മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എം എല്‍ എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മന്ത്രി വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.


Kerala Assembly Udf Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: