scorecardresearch

Top News Highlights: 'തകര്‍ന്ന മനുഷ്യനേക്കാള്‍ ശക്തമായതൊന്നുമില്ല'; ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബു

ഏഴ് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചതായി വിജയ് ബാബു പറഞ്ഞു

ഏഴ് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചതായി വിജയ് ബാബു പറഞ്ഞു

author-image
WebDesk
New Update
Top News Highlights: 'തകര്‍ന്ന മനുഷ്യനേക്കാള്‍ ശക്തമായതൊന്നുമില്ല'; ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബു

Top News Highlights: ബാലാത്സംഗക്കേസില്‍ ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചതായി വിജയ് ബാബു പറഞ്ഞു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും പൊലീസിന് നല്‍കിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Advertisment

ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. "താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാം. നേരത്തെ നെറ്റ് കോള്‍ വഴി വന്നിരുന്ന ഭീഷണ സന്ദേശം ഇപ്പോള്‍ അല്ലാതെയായിരിക്കുന്നു. കെ. ടി. ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിയുണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്ന പേരിലും മരട് അനീഷ് എന്നയാളുടെ പേരിലും ഭീഷണി സന്ദേശം ലഭിച്ചു," സ്വപ്ന വ്യക്തമാക്കി. ഫോണ്‍ സന്ദേശങ്ങളടക്കം ‍ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്ന പറഞ്ഞു.

ബിജെപിയുടെ രാഹുൽ നർവേക്കറെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. വോട്ടെടുപ്പിൽ 164 വോട്ടുകളാണ് നർവേക്കറിന് ലഭിച്ചത്. എതിർസ്ഥാനാർത്ഥി മഹാ വികാസ് അഘാഡി സഖ്യത്തിന്റെ രാജൻ സാൽവിക്ക് 107 വോട്ടുകളാണ് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കറാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. മുഖ്യമന്ത്രി ഏക‍്‍നാഥ് ഷിൻഡെയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ, ദേവേന്ദ്ര ഫഡ്‍നാവിസ് വോട്ട് ചെയ്തു.


  • 23:05 (IST) 03 Jul 2022
    ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

    കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 04-07-2022 രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

    1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

    3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.


  • 22:54 (IST) 03 Jul 2022
    തകര്‍ന്ന മനുഷ്യനേക്കാള്‍ ശക്തമായതൊന്നുമില്ല; ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബു

    ബാലാത്സംഗക്കേസില്‍ ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചതായി വിജയ് ബാബു പറഞ്ഞു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും പൊലീസിന് നല്‍കിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

    https://www.facebook.com/Vijaybabuofficial/posts/571249707703959


  • 22:10 (IST) 03 Jul 2022
    1933 സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കി: അഭിനന്ദിച്ച് മന്ത്രി

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തിര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകള്‍ പ്രവൃത്തി ദിനം പോലെ പ്രവര്‍ത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ഹാജരായി. രണ്ട് വകുപ്പുകളിലുമായി 1933 സുപ്രധാന ഫയലുകളാണ് തീര്‍പ്പാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ 1371 ഫയലുകളും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 562 ഫയലുകളുമാണ് തീര്‍പ്പാക്കിയത്. യജ്ഞത്തില്‍ പങ്കെടുത്ത എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


  • 21:07 (IST) 03 Jul 2022
    പിണറായി വിജയന്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കെ. സുധാകരന്‍

    മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. "വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകയാണ് വേണ്ടത്," സുധാകരന്‍ പറഞ്ഞു.


  • 19:49 (IST) 03 Jul 2022
    എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

    രാഹുല്‍ ഗാന്ധി എംപിയുടെ വയാനാട് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നടപടിയുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. ആക്രമണം നടന്ന സ്ഥലത്ത് എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.


  • 18:43 (IST) 03 Jul 2022
    നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി: പ്രധാനമന്ത്രി കത്തയച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ മെയിൻ്റനൻസ് പൂർണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

    പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടു നൽകിയവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് പുതിയ ഊർജ്ജം സമ്മാനിക്കാൻ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.


  • 17:47 (IST) 03 Jul 2022
    ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

    ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാം. നേരത്തെ നെറ്റ് കോള്‍ വഴി വന്നിരുന്ന ഭീഷണ സന്ദേശം ഇപ്പോള്‍ അല്ലാതെയായിരിക്കുന്നു. കെ. ടി. ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിയുണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്ന പേരിലും മരട് അനീഷ് എന്നയാളുടെ പേരിലും ഭീഷണി സന്ദേശം ലഭിച്ചു, സ്വപ്ന വ്യക്തമാക്കി. ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപി നല്‍കിയതായും സ്വപ്ന പറഞ്ഞു.


  • 17:45 (IST) 03 Jul 2022
    ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

    ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാം. നേരത്തെ നെറ്റ് കോള്‍ വഴി വന്നിരുന്ന ഭീഷണ സന്ദേശം ഇപ്പോള്‍ അല്ലാതെയായിരിക്കുന്നു. കെ. ടി. ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിയുണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്ന പേരിലും മരട് അനീഷ് എന്നയാളുടെ പേരിലും ഭീഷണി സന്ദേശം ലഭിച്ചു, സ്വപ്ന വ്യക്തമാക്കി. ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപി നല്‍കിയതായും സ്വപ്ന പറഞ്ഞു.


  • 16:01 (IST) 03 Jul 2022
    ഓറഞ്ച്/യെല്ലോ അലർട്ടുകൾ നൽകിയിരിക്കുന്ന ജില്ലകൾ

    ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • 03-07-2022: ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 04-07-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 05-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 06-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • 03-07-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, മലപ്പുറം, വയനാട്
  • 04-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട്
  • 05-07-2022: പത്തനംതിട്ട, പാലക്കാട്, വയനാട്
  • 06-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
  • 07-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

  • 16:00 (IST) 03 Jul 2022
    മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത്അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയുടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 14:49 (IST) 03 Jul 2022
    കനത്ത മഴ തുടരുന്നു; ഇടുക്കിയിൽ വീടുകൾ തകർന്നു, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ, വടക്കൻ ജില്ലകളിൽ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എല്ലാ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    കനത്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡിൽ സംരക്ഷണ ഭിത്തി തകർന്നു. ഇടുക്കി ചിന്നക്കനാലിൽ രണ്ട് വീടുകളും മുരിക്കാശ്ശേരിയിൽ ഒരു വീടും ഭാഗികമായി തകർന്നു. കോതമംഗലം മണികണ്ഠൻ ചപ്പാത്ത് മുങ്ങി. കുട്ടമ്പുഴയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു. കൂടുതൽ വായിക്കാം.


  • 14:23 (IST) 03 Jul 2022
    ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിനോട് ഉണ്ടാകുന്നില്ല?; മോഹൻലാലിനോട് ചോദ്യങ്ങളുമായി ഗണേഷ് കുമാർ

    താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു . കൂടുതൽ വായിക്കാം.


  • 13:14 (IST) 03 Jul 2022
    രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ

    ബിജെപിയുടെ രാഹുൽ നർവേക്കറെ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുത്തു. 164 അംഗങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്.


  • 13:03 (IST) 03 Jul 2022
    ജർമനിയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബം

    ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്. കൂടുതൽ വായിക്കാം.


  • 12:03 (IST) 03 Jul 2022
    യുവതിയെ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ കേസ്

    ക്രൈം നന്ദകുമറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് യുട്യൂബ് ചാനല്‍ ഉടമയും അവതാരകനുമായ സൂരജ് പാലക്കാരനെതിരെ പൊലീസ് കേസെടുത്തു. യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് പാലാ കടനാട് സ്വദേശിയായ സൂരജ് വി സുകുമാര്‍ എന്ന സൂരജ് പാലക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തത്.


  • 10:45 (IST) 03 Jul 2022
    കണ്ണൂരിൽ മുസ്ലിം ലീഗ് ഓഫിസ് തീയിട്ടു നശിപ്പിച്ചു

    കണ്ണൂരിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം. കുറ്റിക്കോലിലെ സി.എച്ച് മന്ദിരം അക്രമികൾ തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


  • 10:05 (IST) 03 Jul 2022
    രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകൾ

    ഞായറാഴ്ച രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ സജീവ കേസുകളുടെ എണ്ണം 1,11,711 ആണ്. രാജ്യത്തുടനീളം ഇതുവരെ 5,25,199 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 4,28,65,519 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.


  • 09:46 (IST) 03 Jul 2022
    കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും

    അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.


  • 08:40 (IST) 03 Jul 2022
    സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ, വടക്കൻ ജില്ലകളിൽ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

    അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 08:40 (IST) 03 Jul 2022
    അമരാവതി കൊലപാതകവും എൻഐഎ അന്വേഷിക്കും; മുഖ്യസൂത്രധാരൻ അറസ്റ്റിലെന്ന് പൊലീസ്

    ഉദയ്‌പൂരിലേതിന് സമാനമായി പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ചുള്ള സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റിട്ട കെമിസ്റ്റ് ഉമേഷ് കോല്‍ഹെ (54) കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച കേസ് എൻഐഎക്ക് കൈമാറി. കൂടുതൽ വായിക്കാം.


  • 08:38 (IST) 03 Jul 2022
    സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ, വടക്കൻ ജില്ലകളിൽ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

    അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • Pinarayi Vijayan News Kerala News Pc George

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: