/indian-express-malayalam/media/media_files/uploads/2022/08/thomas-issac.jpg)
Top News Highlights: തിരുവനന്തപുരം: കിഫ്ബി ഇടപാടിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നൽകുന്നത്.
മങ്കിപോക്സ് ബാധിച്ച് യുവാവിന്റെ മരണം; തൃശൂരിൽ വിദഗ്‍ധ സംഘത്തിന്റെ പരിശോധന
തൃശൂർ: മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശൂരിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന നടത്തി. യുവാവിന്റെ വീട് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു.
തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണയ്ക്ക് സ്റ്റേ
ലഹരിമരുന്നു കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിൻ്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ഉത്തരവ്. കേസിലെ എതിർകക്ഷിയും തിരുവനന്തപുരം സെഷൻസ് കോടതിയിലെ മുൻ ശിരസ്തദാറുമായ ടി ജി ഗോപാലകൃഷ്ണൻ നായർക്ക് കോടതി നോട്ടീസയച്ചു.
വിചാരണ തുടങ്ങാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. കേസ് അന്വേഷിക്കാൻ പൊലീസിന് ചട്ടപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജുവിൻ്റെ ഹർജി. തൊണ്ടിമുതലായ അടിവസ്ത്രം കോടതി ജീവനക്കാരന്റെ ഒത്താശയോടെ മാറ്റി ഓസ്ട്രേലിയൻ സ്വദേശിയായ പ്രതിയെ രക്ഷപ്പെടുത്തിയെന്നാണ് കേസ് .
ചിപ്സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് ക്രൂര മര്‍ദനം; ഒരാള്‍ അറസ്റ്റില്‍
ചിപ്സ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനു മർദനമേറ്റ സംഭവത്തിൽ ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്. യുവാവിനെ മര്‍ദിച്ച സംഘത്തിലെ മൂന്നുപേര്‍ ഒളിവിലാണെന്നും അന്വേഷണസംഘം പറയുന്നു. നിലകണ്ഠന്‍ സുഹൃത്ത് അനന്തുവിന്റെ വീട്ടിലേക്ക് ലെയ്സും വാങ്ങി പോകുന്ന വഴിയാണ് സംഭവം. ലെയ്സ് ചോദിച്ചപ്പോള്‍ തരില്ലെന്ന് പറഞ്ഞതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് നീലകണ്ഠന്‍ പറയുന്നത്. തെങ്ങിന്‍ തോപ്പിലേക്ക് വലിച്ചിട്ട് നീലകണ്ഠനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
- 21:58 (IST) 03 Aug 2022കിഫ്ബി ഇടപാടിൽ തോമസ് ഐസകിന് വീണ്ടും ഇ.ഡി നോട്ടീസ്
കിഫ്ബി ഇടപാടിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നൽകുന്നത്.
- 21:17 (IST) 03 Aug 2022കിഫ്ബി ഇടപാടിൽ തോമസ് ഐസകിന് വീണ്ടും ഇ.ഡി നോട്ടീസ്
കിഫ്ബി ഇടപാടിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നൽകുന്നത്.
- 20:50 (IST) 03 Aug 2022ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: എതിർപ്പുമായി മന്ത്രി, തിരിച്ചടിച്ച് മുഖ്യമന്ത്രി
ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് നീക്കി ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിമയനം നൽകിയതിൽ മന്ത്രിക്ക് എതിർപ്പ്. മന്ത്രിസഭാ യോഗത്തിലാണ് തന്നോട് ചോദിക്കാതെയാണ് സപ്ലൈകോയില്‍ ജനറല്‍ മാനേജറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതെന്ന് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പരാതിപ്പെട്ടത്. Read More
- 19:28 (IST) 03 Aug 2022മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി
മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- 18:38 (IST) 03 Aug 2022മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു; 72 വീടുകൾക്കു ഭാഗിക നാശം
രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു പൂർണമായി തകർന്നത്. തിരുവനന്തപുരം - 10, കൊല്ലം - 6, പത്തനംതിട്ട - 12, ആലപ്പുഴ - 8, ഇടുക്കി - 2, എറണാകുളം - 7, തൃശൂർ - 13, പാലക്കാട് - 1, മലപ്പുറം - 2, കോഴിക്കോട് - 4, വയനാട് - 6, കാസർകോഡ് - 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.
- 18:18 (IST) 03 Aug 2022മങ്കിപോക്സ് ബാധിച്ച് യുവാവിന്റെ മരണം; തൃശൂരിൽ വിദഗ്‍ധ സംഘത്തിന്റെ പരിശോധന
മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശൂരിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന നടത്തി. യുവാവിന്റെ വീട് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു.
- 17:59 (IST) 03 Aug 2022പ്രവേശന പരീക്ഷയ്ക്കു പൊതു പ്രോട്ടോകോള്‍: ഹൈക്കോടതിയില്‍ ഹര്‍ജി
പ്രവേശന പരീക്ഷയ്ക്കു പൊതു പ്രോട്ടോകോള്‍ വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെയും നിലപാട് തേടി. സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
നീറ്റ് പരീക്ഷയ്ക്കു പരിശോധനകളുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്തം അഴിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണു പരിഗണിച്ചത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ശരീരഭാഗങ്ങള്‍ പരിശോധിക്കുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ബുദ്ധിമുട്ടുണ്ടായവര്‍ക്കു വീണ്ടും പരീക്ഷ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
- 17:58 (IST) 03 Aug 2022പ്രവേശന പരീക്ഷയ്ക്കു പൊതു പ്രോട്ടോകോള്‍: ഹൈക്കോടതിയില്‍ ഹര്‍ജി
പ്രവേശന പരീക്ഷയ്ക്കു പൊതു പ്രോട്ടോകോള്‍ വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെയും നിലപാട് തേടി. സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
നീറ്റ് പരീക്ഷയ്ക്കു പരിശോധനകളുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്തം അഴിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണു പരിഗണിച്ചത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ശരീരഭാഗങ്ങള്‍ പരിശോധിക്കുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ബുദ്ധിമുട്ടുണ്ടായവര്‍ക്കു വീണ്ടും പരീക്ഷ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
- 17:48 (IST) 03 Aug 2022യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിന തടവ്
അഞ്ച് യു പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. പെരിങ്ങോം ആലപ്പടമ്പ് ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരി(50)യെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. പ്രതി 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി പി മുജീബ് റഹ്‌മാന്‍ ഉത്തരവിട്ടു. തളിപ്പറമ്പ് മേഖലയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയാണു കുട്ടികള്‍ പീഡനത്തിനിരയായത്.
- 16:29 (IST) 03 Aug 2022ജെന്‍ഡര്‍ യൂണിഫോം: പ്രത്യേക നിര്‍ബന്ധബുദ്ധിയില്ലെന്ന് സർക്കാർ
സംസ്ഥാനത്ത് ജെൻഡർ യൂണിഫോം നടപ്പാക്കിയ സ്കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികളില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധബുദ്ധി ഇല്ലെന്നും മന്ത്രി പറഞ്ഞു
- 14:11 (IST) 03 Aug 2022ആലപ്പുഴ ജില്ല കളക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 55-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ചുതമലയേറ്റു. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് തുടര്‍ന്നാണ് കൃഷ്ണ തേജയുടെ നിയമനം.
- 14:09 (IST) 03 Aug 2022ആലപ്പുഴ ജില്ല കളക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 55-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ചുതമലയേറ്റു. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
- 14:09 (IST) 03 Aug 2022ആലപ്പുഴ ജില്ല കളക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 55-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ചുതമലയേറ്റു. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് തുടര്‍ന്നാണ് കൃഷ്ണ തേജയുടെ നിയമനം.
- 13:29 (IST) 03 Aug 2022ലൈംഗികപീഡനക്കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി
ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. സിവിക്കിനെതിരായ രണ്ടാമത്തെ കേസിലാണ് കോടതിയുടെ ഉത്തരവ്. എഴുത്തുകാരിയുടെ പീഡന പരാതിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ സിവിക്കിന് ജാമ്യം അനുവദിച്ചിരുന്നു
- 13:03 (IST) 03 Aug 2022മഴയ്ക്ക് ശമനം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും.
- 11:50 (IST) 03 Aug 2022തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആൻറണി രാജുവിനെതിരായ വിചാരണയ്ക്ക് സ്റ്റേ
ലഹരിമരുന്നു കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരായ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ആൻ്റണി രാജുവിൻ്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ്റെ ഉത്തരവ്. കേസിലെ എതിർകക്ഷിയും തിരുവനന്തപുരം സെഷൻസ് കോടതിയിലെ മുൻ ശിരസ്തദാറുമായ ടി.ജി.ഗോപാലകൃഷ്ണൻ നായർക്ക് കോടതി നോട്ടീസയച്ചു.
- 11:47 (IST) 03 Aug 2022ചിപ്സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് ക്രൂര മര്‍ദനം; ഒരാള്‍ അറസ്റ്റില്‍
ചിപ്സ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്. യുവാവിനെ മര്‍ദിച്ച സംഘത്തിലെ മൂന്ന് പേര്‍ ഒളിവിലാണെന്നും അന്വേഷണസംഘം പറയുന്നു. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനാണ് മര്‍ദനമേറ്റത്.
നിലകണ്ഠന്‍ സുഹൃത്ത് അനന്തുവിന്റെ വീട്ടിലേക്ക് ലെയ്സും വാങ്ങി പോകുന്ന വഴിയാണ് സംഭവം. ലെയ്സ് ചോദിച്ചപ്പോള്‍ തരില്ലെന്ന് പറഞ്ഞതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് നീലകണ്ഠന്‍ പറയുന്നത്. തെങ്ങിന്‍ തോപ്പിലേക്ക് വലിച്ചിട്ട് നീലകണ്ഠനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എട്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി.
- 11:29 (IST) 03 Aug 2022സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാമ്പുകള്‍
മഴക്കെടുതികളെത്തുടർന്നു സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 4639 പേരെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽപേരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 36 ക്യാമ്പുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാമ്പുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാമ്പുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാമ്പുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാമ്പുകളിലായി 672 പേരും കഴിയുന്നുണ്ട്.
- 11:13 (IST) 03 Aug 2022മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്; എട്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേട്ടും പ്രഖ്യാപിച്ചു.
നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
- 10:24 (IST) 03 Aug 2022ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ രാജന്‍
അതിതീവ്ര മഴ മുന്നറിയിപ്പില്‍ നിന്നും പിന്നോട്ട് പോകാത്തതിനാല്‍ ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ രാജന്‍. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം ആളുകള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
- 09:30 (IST) 03 Aug 2022സംസ്ഥാനത്ത് 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. മഴക്കെടുതിയില്‍ തൃശൂരും കൊല്ലത്തും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മഴ അതിതീവ്രമാകാന്‍ സാധ്യതയുള്ള വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത തുടരാനാണ് നിര്‍ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.