/indian-express-malayalam/media/media_files/uploads/2019/06/Gandhiji-tiles.jpg)
നോയിഡ: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കക്കൂസുകളില്‍ മഹാത്മാഗാന്ധിയുടെയും അശോക ചക്രത്തിന്റെയും ചിത്രങ്ങളുള്ള ടൈലുകള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. കക്കൂസിലെ ടൈലുകളില്‍ ഗാന്ധിജിയുടെ ചിത്രങ്ങള്‍ പതിച്ച ടൈല്‍ ഒട്ടിച്ചത് വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഗ്രാമത്തിലെ 508 കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 13 കക്കൂസുകളിലാണ് മഹാത്മാഗാന്ധിയുടെയും അശോക ചക്രത്തിന്റെയും ചിത്രങ്ങളുള്ള ടൈലുകള്‍ ഒട്ടിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളാണ് ഇക്കാര്യം ജില്ലാ ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
Tiles with images of Mahatma Gandhi & the national emblem found plastered on the walls of the toilets made under Swachh Bharat Mission in Bulandshahr's Ichhawari village. pic.twitter.com/sB0fkuq9UG
— ANI UP (@ANINewsUP) June 5, 2019
നിര്‍മ്മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ സന്തോഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്. വില്ലേജ് പ്രധാന്‍ സാവിത്രി ദേവി എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തിരാജ് ഓഫീസര്‍ അമര്‍ജീത സിങ് അറിയിച്ചു.
Read More: ‘ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’; ഗോഡ്‌സെയെ വാഴ്ത്തിപ്പാടി കൂടുതല്‍ ബിജെപി നേതാക്കള്‍
എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.