/indian-express-malayalam/media/media_files/uploads/2021/06/crime8.jpg)
പ്രതീകാത്മക ചിത്രം
മിഷിഗൺ: അമേരിക്കയിലെ സ്‌കൂളിൽ ഉണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അധ്യാപകൻ ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്‌കൂളിലാണ് സംഭവം. വെടിവച്ച 15 കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .
പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയുള്ള ആക്രമണമായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തി. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
ഇന്നലെ അമേരിക്കയിലെ അലബാമയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചിരുന്നു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് മരിച്ചത്. വീട്ടിൽ ഉറങ്ങുന്നതിനിടയിലാണ് സൂസന് വെടിയേറ്റത്.
വീടിന്റെ മുകളിലെ സീലിങ് തുളച്ചെത്തിയ വെടിയുണ്ടകളേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. സൂസന്റെ വീടിനു മുകളിൽ താമസിച്ചയാളാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
Also Read: മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്; രണ്ടു ഷട്ടറുകൾ അടച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.