/indian-express-malayalam/media/media_files/uploads/2017/11/jignesh-mevani-jigneshmevani1-kuVH-621x414@LiveMint.jpg)
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകരേയും എഴുത്തുകാരേയും അടക്കം നിരവധി പേരെ ഇന്നലെ മഹാരാഷ്ട്ര പൊലീസ് കൂട്ടത്തോടെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദലിത് ആക്ടിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് ഗാന്ധിയോ അംബേദ്കറോ സര്‍ദ്ദാര്‍ പട്ടേലോ ജീവിച്ചിരുന്നുവെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുമായിരുന്നു എന്നായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. അടിയന്തരാവസ്ഥയില്‍ കുറഞ്ഞതൊന്നുമല്ല ഇതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിക്കുന്നു.
ജനുവരി മാസത്തില്‍ ഭിമാ കൊറേഗാവില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തു എന്ന പേരില്‍ രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുമാണ് ഇന്നലെ അരങ്ങേറിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തര്‍, അദ്ധ്യാപകര്‍, ദലിത് ചിന്തകര്‍ തുടങ്ങി ഒട്ടനവധി പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഒരേസമയം ചോദ്യം ചെയ്തത്.
Had Gandhi, Dr. B.R. Ambedkar and Sadar Patel been with us today, they would have surely appeared as lawyers for all these human rights activists who are arrested by Pune police dubbing them as maoists. This is nothing less than emergency, indeed.
— Jignesh Mevani (@jigneshmevani80) August 29, 2018
ഡല്‍ഹിയിലെ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെ.വി.കൂര്‍മനാഥ്, മുംബൈയില്‍ ആക്ടിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. വരവര റാവു, സുധാ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണോര്‍ ഗോണ്‍സാല്‍വസ് ഗൗതം നവലാഖ എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കൊറോഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പേഷ്വാമാരോട് ഏറ്റുമുട്ടി ദലിതര്‍ നേടിയ വിജയത്തിന്റെ നൂറാം വാര്‍ഷികമാണ് ജനുവരി ഒന്നിന് നടന്നത്. ഭിമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നവര്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രൊഫ.സത്യനാരായണയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇഎഫ്എല്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.