scorecardresearch

ചീറ്റപ്പുലികള്‍ തമ്മില്‍ ഏറ്റുമുട്ടി; കുനോ നാഷണല്‍ പാര്‍ക്കിലെ 'ദക്ഷ' പെണ്‍ചീറ്റ ചത്തു

അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദേശീയ ഉദ്യാനത്തില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണ് ദക്ഷ. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു.

അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദേശീയ ഉദ്യാനത്തില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണ് ദക്ഷ. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു.

author-image
WebDesk
New Update
cheetahs, forest, ie malayalam

പ്രതീകാത്മകചിത്രം

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ദക്ഷ എന്ന പെണ്‍ചീറ്റ ഇണചേരുന്നതിനിടയില്‍ ആണ്‍ ചീറ്റകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ചത്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദേശീയ ഉദ്യാനത്തില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണ് ദക്ഷ. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു.

Advertisment

നിരീക്ഷ സംഘം ദക്ഷയ്ക്ക് പരുക്കേറ്റതായി കണ്ടെത്തി വൈദ്യസഹായം നല്‍കിയെങ്കിലും ഉച്ചയോടെ ചത്തു, ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ, ദക്ഷ എന്ന പെണ്‍ ചീറ്റയില്‍ കണ്ട മുറിവുകള്‍ പുരുഷനുമായുള്ള അക്രമാസക്തമായ ഇടപെടല്‍ മൂലമാണെന്ന് തോന്നുന്നു, ഒരുപക്ഷേ ഇണചേരല്‍ സമയത്ത്,' മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി) ജെ എസ് ചൗഹാന്‍ പറഞ്ഞു. ഇണചേരല്‍ സമയത്ത് പെണ്‍ ചീറ്റകളോട് ഒരു ആണ്‍ ചീറ്റകളുടെ (ആണ്‍ ചീറ്റകളുടെ കൂട്ടം) അക്രമാസക്തമായ പെരുമാറ്റം സാധാരണമാണ് അദ്ദേഹം പറഞ്ഞു.

ദക്ഷയെ എന്‍ക്ലോഷര്‍ നമ്പര്‍ 1 ലേക്ക് വിട്ടയച്ചു, ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോയിലേക്ക് കൊണ്ടുവന്ന രണ്ട് ആണ്‍ ചീറ്റകളായ വായു, അഗ്‌നി എന്നിവയെ ഇണചേരലിനായി 7-ാം എന്‍ക്ലോഷറില്‍ നിന്ന് വിട്ടയച്ചു. ഏപ്രില്‍ 30-ന് നടന്ന യോഗത്തിലാണ് ദക്ഷയെ ആണ്‍ ചീറ്റകളുടെ കൂട്ടത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ അമിത് മല്ലിക്, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡോ. ഖമര്‍ ഖുറേഷി, ദക്ഷിണാഫ്രിക്കന്‍ അക്കാദമിക് അഡ്രിയാന്‍ ടോര്‍ഡിഫ്, ചീറ്റ മെറ്റാ പോപ്പുലേഷന്‍ ഇനിഷ്യേറ്റീവിന്റെ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെയും എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Advertisment

മാര്‍ച്ചിലും ഏപ്രിലിലുമായി സാഷ, ഉദയ് എന്നിങ്ങനെ പേരുകളുള്ള ചീറ്റകള്‍ അസുഖബാധിതരായി ചത്തിരുന്നു. വൃക്കസംബന്ധമായ രോഗം മൂലമാണ് സാഷ ചത്തത്. ഹൃദയസംബന്ധമായ രോഗം ബാധിച്ചാണ് മൂലമാണ് ഉദയ് ചത്തത്. ജൂണില്‍ മൂന്ന് പെണ്‍ചീറ്റകളെയും രണ്ടു ആണ്‍ചീറ്റകളെയും വനത്തിലേക്ക് തുറന്നുവിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.

ഇന്റര്‍ കോണ്ടിനെന്റല്‍ ചീറ്റ ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറില്‍ ഗ്വാളിയോര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

Animals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: