/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡൽഹി: ട്രിബ്യൂണുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ അതേ വ്യവസ്ഥകളുമായി ട്രിബ്യൂണൽ പരിഷ്കരണ നിയമം പാസാക്കിയതിനെയും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് വിമർശിച്ചതായും ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
"കോടതിയുടെ വിധികളോട് യാതൊരു ബഹുമാനവുമില്ല. നിങ്ങൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു! എത്ര പേരെ നിയമിച്ചു? ചില ആളുകളെ നിയമിച്ചതായി നിങ്ങൾ പറഞ്ഞു?" ഈ സാഹചര്യത്തിൽ കോടതി അങ്ങേയറ്റം അസ്വസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് എം.വി രമണ പറഞ്ഞു.
ആവശ്യമായ നിയമനങ്ങൾ നടത്താൻ ഒരാഴ്ച കൂടി സമയം അനുവദിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ഒരു പ്രത്യേക ബെഞ്ച് ട്രിബ്യൂണലുകളുടെ അവസ്ഥ സംബന്ധിച്ച് കോടതിയുടെ അതൃപ്തി കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിച്ചതയും ലൈവ് ലോ റിപ്പോർട്ട് ചെയ്‌തു.
"ഞങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ മാത്രമേയുള്ളൂ. ഒന്ന്, ഞങ്ങൾ നിയമനിർമ്മാണം സ്റ്റേ ചെയ്യും. രണ്ട്, ഞങ്ങൾ ട്രിബ്യൂണലുകൾ അടച്ച് ഹൈക്കോടതിക്ക് അധികാരം നൽകും. മൂന്ന്, ഞങ്ങൾ തന്നെ നിയമനം നടത്തും," ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
"കേന്ദ്ര സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ട്രിബ്യൂണലുകൾ ചെയർപേഴ്സണോ അംഗങ്ങളോ ഇല്ലാതെ തകരുകയാണ്," അദ്ദേഹം പറഞ്ഞു.
Also read: പഞ്ച്ശീർ പൂർണമായി പിടിച്ചെടുത്തതായി താലിബാൻ; തള്ളി പ്രതിരോധ സേന
"ട്രിബ്യൂണലുകൾ അടച്ചുപൂട്ടാനുള്ള ലക്ഷ്യമൊന്നുമില്ല" എന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 2021 ലെ ട്രിബ്യൂണൽ പരിഷ്കരണ നിയമത്തിന്റെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്താണ് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്, ഇത് കഴിഞ്ഞ പാർലമെന്റിന്റെ സമ്മേളനത്തിൽ പാസാക്കുകയും ഓഗസ്റ്റ് 13 ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.