/indian-express-malayalam/media/media_files/uploads/2022/12/s-jayashankar.jpg)
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മാറ്റി മറിക്കാന്‍ ഇന്ത്യന്‍ സൈന്യം ചൈനയെ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ പ്രതിപക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) നിലവിലെ സ്ഥിതി ഏകപക്ഷീയമായി മറ്റാന്‍ ചൈനയെ അനുവദിക്കില്ല. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ വിന്യാസം മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ കടമയും പ്രതിബദ്ധതയാണെന്നും ഞങ്ങള്‍ പറയുന്നു. ഒരു രാജ്യത്തെയും പ്രത്യേകിച്ച് ഈ സാഹചര്യത്തില്‍ ചൈനയെയും അതിര്‍ത്തിയില്‍ ഏകപക്ഷീയമായി തീരുമാനമെടക്കാന്‍ അനുവദിക്കില്ലെന്നും'' അദ്ദേഹം പറഞ്ഞു. ചൈന അതിര്‍ത്തിയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം ഇന്ത്യ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 2020 മുതല്‍ വന്‍തോതില്‍ വര്‍ധിച്ച ചൈനീസ് വിന്യാസത്തെ പ്രതിരോധിക്കുന്നതിനാണിതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
രാഷ്ട്രീയ വിമര്‍ശനത്തില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല, പക്ഷേ നമ്മുടെ ജവാന്മാരെ അവഹേളിക്കരുത്. നമ്മുടെ ജവാന്മാര്‍ക്കെതിരെ 'പ്രഹരമേല്‍പ്പിച്ചു' എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ചൈനീസ് നടപടിക്കെതിരെ ഞങ്ങള്‍ നിസംഗരായിരുന്നുവെങ്കില്‍ ആരാണ് ഇന്ത്യന്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് അയച്ചത്, പിന്നെ എന്തിനാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതു ഇടത്തില്‍ പറയുന്നത്?', എസ് ജയശങ്കര്‍ ചോദിച്ചു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തള്ളി ഞങ്ങര്‍ നിരസിച്ചിരുന്നെങ്കില്‍ സൈന്യം അവിടെ എങ്ങനെ നേരിടുമായിരുന്നു ? രാഹുല്‍ ഗാന്ധി അവരോട് പോകാന്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല സൈന്യം അവിടെ പോയത്. ഇന്ത്യന്‍ പ്രധാനമന്ത്രി അവരോട് പോകാന്‍ ആജ്ഞാപിച്ചതിനാലാണ് സൈന്യം അവിടെ പോയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ ഇന്ന് വിന്യസിച്ചിരിക്കുന്നു അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.