scorecardresearch

മുല്ലപ്പെരിയാർ: കേരളത്തിന്റെ ആവശ്യം പരിഗണിച്ചു, കേസ് 22ലേക്കു മാറ്റി

ബേബി ഡാം ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേരളം തടസം നിൽക്കുകയാണെന്നാണ് തമിഴ്‌നാടിന്റെ വാദം

ബേബി ഡാം ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേരളം തടസം നിൽക്കുകയാണെന്നാണ് തമിഴ്‌നാടിന്റെ വാദം

author-image
WebDesk
New Update
Mullaperiyar dam|Mullaperiyar dam issue| Mullaperiyar dam| water release issue Supreme Court on Mullaperiyar dam issue, Mullaperiyar dam Supervisory Committee, Mullaperiyar dam water release Supervisory Committee, Kerala news, Malayalam news, News in Malayalam, Latest news, Indian Express Malayalam, IE Malayalam

ലോകത്തെ ഏറ്റവും അപകടരമായ അണക്കെട്ടിൽ മുല്ലപ്പെരിയാറും വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ലേഖനം

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇരുപത്തി രണ്ടിലേക്കു മാറ്റി. തമിഴ്നാടിന്റെ സത്യവാങ്മൂലം വിലയിരുത്താൻ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം കണക്കിലെടുത്താണു തീരുമാനം.

Advertisment

തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ ഇന്നലെ രാത്രിയാണു തങ്ങള്‍ക്ക് ലഭിച്ചതെന്നും മറുപടി നല്‍കാൻ അൽപ്പം കൂടി സമയം വേണമെന്നും കേരളം അഭ്യർഥിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് കേരളം റദ്ദാക്കിയ വിഷയം സുപ്രീം കോടതിയിലുയർത്തി തമിഴ്നാട് കേരളത്തിന്റേത് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേരളം തടസം നിൽക്കുകയാണെന്നും സത്യവാങ്മൂലത്തിൽ തമിഴ്‌നാട് ആരോപിച്ചു. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാന്‍ നവംബര്‍ ആറിന് കേരളം ഇറക്കിയ ഉത്തരവും അടുത്ത ദിവസം ഉത്തരവ് റദ്ദാക്കിയതായി മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പകർപ്പും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ കേരളം നടപടി സ്വീകരിക്കുന്നില്ലെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

Advertisment

കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നു കേരളത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ദിവസം അസൗകര്യമുള്ളതായി തമിഴ്നാട് അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കേസ് 22ന് പരിഗണിക്കാമെന്ന തീരുമാനമുണ്ടായത്.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. കേരളം പറയുന്നതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യം മുല്ലപ്പെരിയാറിൽ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Also Read: ജലനിരപ്പ് 2399 അടിയിലേക്ക്; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

Mullaperiyar Dam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: