Latest News

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല

2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്

ഫയൽ ചിത്രം

തൊടുപുഴ: മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്നു തുറക്കില്ല. നാളെ രാവിലെയായിരിക്കും അണക്കെട്ട് തുറക്കുക. റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞിട്ടുണ്ട്. 2398.46 അടിയാണ് ജലനിരപ്പ്. ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂയെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. ജലനിരപ്പ് 139.40 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്.

റൂൾ കർവ് അനുസരിച്ച് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ഓറഞ്ച് അലർട്ട് 2398.03 അടിയും ബ്ലൂ അലർട്ട് 2392.03 അടിയുമാണ്.

2398.46 അടി ജലനിരപ്പുള്ള അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. ജലനിരപ്പ് അതിൽ നിന്ന് ഒരു അടികൂടി ഉയർന്നാൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ നൂറ് ഘനയടി വെള്ളം ഒഴുക്കിവിടാനായിരുന്നു തീരുമാനം. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിരുന്നു.

139.40 അടി ജലനിരപ്പിലുള്ള മുല്ലപ്പെരിയാർ ഡാമിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. 556 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയിൽ ക്രമീകരിക്കാൻ തമിഴ്‌നാടിന് സാധിക്കും.

Also Read: ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain idukki cheruthoni dam shutters may reopen

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com