scorecardresearch

ജനം ടിവിക്കു സമാനം, ടിവി ചാനൽ തുടങ്ങാൻ തമിഴ്നാട് ബിജെപി

തമിഴ് ചാനലിന്റെ പേരും മിക്കവാറും ജനം ടിവി എന്നായിരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

തമിഴ് ചാനലിന്റെ പേരും മിക്കവാറും ജനം ടിവി എന്നായിരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

author-image
WebDesk
New Update
K Annamalai, bjp, ie malayalam

കെ.അണ്ണാമലൈ

ചെന്നൈ: സംസ്ഥാനത്ത് പാർട്ടിക്കായി ഒരു ടിവി ചാനൽ ആരംഭിക്കാനുള്ള ആലോചനയിൽ ബിജെപിയുടെ തമിഴ്നാട് ഘടകം. കേരളത്തിലെ പാർട്ടി മുഖപത്രമായി കണക്കാക്കപ്പെടുന്ന ജനം ടിവി പോലൊരു പാർട്ടി ചാനൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ ചില ഉന്നത വൃത്തങ്ങൾ പറഞ്ഞു.

Advertisment

തമിഴ് ചാനലിന്റെ പേരും മിക്കവാറും ജനം ടിവി എന്നായിരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ''ആൽവാർപട്ട് കേന്ദ്രമാക്കിയാകും ചാനലിന്റെ പ്രവർത്തനം. 15 കോടിയാണ് ചാനലിന്റെ പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെ പാർട്ടിയുടെയും ആർഎസ്‌എസിന്റെയും സ്രോതസ്സുകൾ ഉപയോഗിച്ച് ഇത് സമാഹരിക്കും,'' നേതാവ് പറഞ്ഞു.

ചാനലിന്റെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് നേതാവ് പറഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പദ്ധതിയുടെ മേൽനോട്ടം വഹിക്കും. 2023 ഏപ്രിൽ 14-ന് ആരംഭിക്കുന്ന അദ്ദേഹത്തിന്റെ സംസ്ഥാന വ്യാപകമായ പദയാത്രയുടെ സമഗ്രമായ കവറേജ് നൽകുക എന്നതാണ് ചാനൽ തുടങ്ങാനുള്ള പ്രധാന കാരണമെന്നും നേതാവ് അഭിപ്രായപ്പെട്ടു.

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: