scorecardresearch

നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്നാട്

ബില്ലിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ബില്ലിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

author-image
WebDesk
New Update
MK Stalin

MK Stalin

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 'നീറ്റ്' സംസ്ഥാനത്ത് ഒഴിവാക്കുന്നതിനായുള്ള ബില്ലിന് തമിഴ്നാട് നിയമസഭയുടെ അംഗീകാരം. നീറ്റ് നിരാകരിക്കാനും സാമൂഹിക നീതി ഉറപ്പാക്കാൻ പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനം നൽകാനുമുള്ള ബില്ലിന് സഭ അംഗീകാരം നൽകി.

Advertisment

മെഡിസിൻ, ഡെന്റിസ്ട്രി, ഇന്ത്യൻ മെഡിസിൻ, ഹോമിയോപ്പതി എന്നിവയിൽ യുജി കോഴ്സുകൾക്ക് പ്ലസ്ടുവിലെ മാർക്ക് അനുസരിച്ച് പ്രവേശനം നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സഭയിൽ ബിൽ അവതരിപ്പിച്ചു. സഖ്യകക്ഷി കോൺഗ്രസ്സും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ പിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികളും ബില്ലിനെ പിന്തുണച്ചു. സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷമായ ബിജെപി വാക്കൗട്ട് നടത്തി.

Read More: പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Advertisment

നീറ്റ് പരീക്ഷാ ഫലം ഭയന്ന് ധനുഷ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം മുഖ്യ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ സഭയിൽ ഉന്നയിച്ചിരുന്നു.

നേരത്തെ, സഭ ചേർന്നയുടൻ, പ്രതിപക്ഷ നേതാവ് കെ പളനിസ്വാമി ഞായറാഴ്ച തന്റെ ജന്മനാടായ സേലം ജില്ലയിൽ 19 കാരനായ ധനുഷ് ആത്മഹത്യ ചെയ്ത സംഭവം പരാമർശിക്കുകയും വിഷയത്തിൽ സർക്കാരിനെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. നീറ്റ് റദ്ദാക്കുമെന്ന് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ചെയ്തില്ലെന്നും നിരവധി വിദ്യാർത്ഥികൾ പരീക്ഷയ്ക്കാതി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനുഷിന്റെ മരണത്തിൽ ഞായറാഴ്ച സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. “നീറ്റിനെതിരെ ഞങ്ങളുടെ നിയമ പോരാട്ടം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് നല്ല ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തവും കടമയും സംസ്ഥാന സർക്കാരിനുണ്ട്, ഇത് തിരിച്ചറിഞ്ഞ്, കേന്ദ്ര സർക്കാർ നീറ്റ് റദ്ദാക്കുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും," എന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.

Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: