/indian-express-malayalam/media/media_files/uploads/2020/07/shaam.jpg)
അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴിലെ പ്രശസ്ത തമിഴ് നടൻ ഷാമിനെയും മറ്റ് 11 പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് തമിഴിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം.
Read More: കൂട്ടത്തല്ലിനു സ്‌ത്രീകളും കുട്ടികളും; പൊലീസ് കേസെടുത്തു
മറ്റ് പല ജനപ്രിയ തമിഴ് അഭിനേതാക്കളും ലോക്ക്ഡൗണിൽ രാത്രി വൈകിയും ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, മറ്റൊരു നടനെയും ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20,000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്.
തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ഷാം. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലും ഇയാൾ വേഷം ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us