ആറാട്ടുപുഴ: ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സംഘർഷത്തിൽ പങ്കുകാരായിരുന്നു. കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. തൃക്കുന്നപ്പുഴ പൊലീസാണ് കൂട്ടത്തല്ലിൽ പങ്കാളികളായവർക്കെതിരെ കേസെടുത്തത്.

Read Also: 40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്‍ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു

സംഘർഷത്തിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരുക്കേറ്റു. കോവിഡ് രോഗിയെ ക്വാറന്റെെനിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്ത് നടന്ന കൂട്ടത്തല്ല് എന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, വാസ്‌തവം ഇതല്ല. കോവിഡുമായി ഈ കൂട്ടത്തല്ലിനു യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. നേരത്തെയുള്ള വഴിത്തർക്കത്തിന്റെ തുടർച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും പറയുന്നു. മുൻപും തർക്കമുണ്ടായിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിയിരുന്നെന്നും പൊലീസ് പറയുന്നു.

Read Also: മുസ്‌ലിം ലീഗ് ജമാത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നു, യുഡിഎഫ് നിലപാട് വ്യക്തമാക്കണം: കോടിയേരി

ആറാട്ടുപുഴ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഈ സംഭവം നടക്കുന്നത്. വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ജൂലെെ 26 ഞായറാഴ്‌ച വഴിത്തർക്കം രൂക്ഷമായി. ഇതോടെ വീടുകളിൽ നിന്നു ആളുകൾ പുറത്തിറങ്ങി സംഘം ചേർന്നു. സ്ത്രീകളടക്കം അമ്പതിലേറെ പേർ ഈ കൂട്ടത്തല്ലിൽ ഉണ്ടായിരുന്നു. പരസ്‌പരം അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം. തടിക്കഷ്‌ണം ഉപയോഗിച്ചും സ്ത്രീകൾ ആക്രമിച്ചു. സ്ത്രീകളടക്കം എട്ട് പേർ ആശുപത്രിയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.