/indian-express-malayalam/media/media_files/uploads/2021/05/covid-vaccine-3-9.jpg)
ന്യൂഡല്‍ഹി: സ്വാകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. വന്‍ തുക വാങ്ങിയുള്ള വാക്സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ ഹോട്ടലുകളുമായി ചേര്‍ന്ന് വാക്സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.
ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും, ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു. ആഡംബര ഹോട്ടലുകളിലെ വാക്സിനേഷന്‍ നടപടികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണ്. ആരോഗ്യമന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Also Read: ഇന്ത്യ-യുകെ വകഭേദങ്ങളുടെ സംയുക്ത വൈറസ് കണ്ടെത്തി; അതിവേഗം പടരുമെന്ന് വിദഗ്ധര്‍
"ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ ആരംഭിക്കണം. അതിനാൽ, നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നാഷണൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നുണ്ടെന്ന് നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണ്‍ മാസത്തില്‍ 12 കോടി വാക്സിന്‍ വിതരണം നടത്തുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 21 കോടി വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18-44 വയസിനിടയില്‍ ഉള്ള 14.15 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഈ വിഭാഗത്തിലെ 9,075 പേര്‍ രണ്ടാം ഡോസ് കുത്തിവയ്പ്പും എടുത്താതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.82 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുള്ളത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.