ഇന്ത്യ-യുകെ വകഭേദങ്ങളുടെ സംയുക്ത വൈറസ് കണ്ടെത്തി; അതിവേഗം പടരുമെന്ന് വിദഗ്ധര്‍

വിയറ്റ്നാമിലാണ് പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Covid 19, New Variant,

ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് വൈറസിന്റെ ജനിതകവ്യതിയാനം. ഇന്ത്യയിലും, ബ്രിട്ടണിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദങ്ങളുടെ സംയുക്തമായ രൂപം രാജ്യത്ത് കണ്ടെത്തിയതായി വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷമായി കോവിഡിനെ വിജയകരമായി പ്രതിരോധിച്ചെങ്കിലും വിയറ്റനാമില്‍ വീണ്ടും കേസുകള്‍ കൂടുകയാണ്. ഏപ്രില്‍ അവസനത്തിന് ശേഷം 6,856 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 47 മരണവും സംഭവിച്ചു.

“ഇന്ത്യയിലും യുകെയിലും ആദ്യമായി കണ്ടെത്തിയ രണ്ട് വകഭേദങ്ങളുടെ സവിശേഷതകൾ സംയോജിച്ച പുതിയ കോവിഡ് വൈറസ് വിയറ്റ്നാം കണ്ടെത്തി”, അറിയപ്പെടുന്ന രണ്ട് വൈറസുകളുടെ സംയുക്ത രൂപമാണെന്നാണ് ആരോഗ്യമന്ത്രി ഗുയന്‍ താന്‍ ലോങ് വ്യക്തമാക്കിയത്.

“ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. അത് യുകെയില്‍ കണ്ടെത്തിയ വൈറസിന് ജനിതവ്യതിയാനം സംഭവിച്ചതും വളരെ അധികം അപകടകാരിയുമാണ്,” സര്‍ക്കാര്‍ യോഗത്തില്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍: സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

ഇതുവരെ ഏഴ് തരത്തിലുള്ള വൈറസുകള്‍ വിയറ്റ്നാമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബി.1.222, ബി.1.619, ‍ഡി614ജി, ബി.1.1.7 (യുകെ വകഭേദം), ബി.1.351, എ.23.1 and ബി.1.617.2 (ഇന്ത്യന്‍ വകഭേദം). പുതുതായി കണ്ടെത്തിയ വൈറസുമായി സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അധികൃതര്‍ അറിയിച്ചു.

ലോകാരോഗ്യ സംഘടന നാല് വകഭേദങ്ങളെ ആണ് അപകടകാരിയായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവയാണിത്. എന്നാല്‍ വിയറ്റ്നാമില്‍ കണ്ടെത്തിയ വൈറസ് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ല എന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Vietnam detects hybrid of indian and uk covid variants

Next Story
എന്നെ അപമാനിച്ചു; പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു: പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതിനെക്കുറിച്ച് മമതMamata Banerjee, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com