scorecardresearch

തായ്‌വാന്‍ പ്രതിസന്ധി: സംയമനം പാലിക്കാൻ അഭ്യര്‍ഥിച്ച് ഇന്ത്യ

മേഖലയിലെ സമീപകാല സംഭവവികാസങ്ങളില്‍ മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും ആശങ്കാകുലരാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

മേഖലയിലെ സമീപകാല സംഭവവികാസങ്ങളില്‍ മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും ആശങ്കാകുലരാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

author-image
WebDesk
New Update
China, Taiwan, India

ന്യൂഡല്‍ഹി: തായ്‌വാന്‍ പ്രതിസന്ധി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നു പറഞ്ഞ ഇന്ത്യ, മേഖലയിലെ നിലവിലെ സ്ഥിതി മാറ്റാനിടയാക്കുന്ന ഏകപക്ഷീയമായ നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ഇന്ത്യ, സംയമനം പാലിക്കാനും അഭ്യര്‍ഥിച്ചു.

''സമീപകാല സംഭവവികാസങ്ങളില്‍ മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും ആശങ്കാകുലരാണ്,'' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''സംയമനം പാലിക്കാനും നിലവിലെ സ്ഥിതി മാറ്റാനിടയാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കാനും ഇന്ത്യ അഭ്യര്‍ഥിക്കുന്നു. സംഘര്‍ഷസാഹചര്യത്തിന് അയവ് വരുത്താനും മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്ക് അഭ്യര്‍ഥിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

Advertisment

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സമീപകാല തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടർന്നാണ് മേഖല സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്കു നീങ്ങിയത്. ചൈന തായ്‌വാനു ചുറ്റും വലിയ സൈനികാഭ്യാസം ആരംഭിച്ചിരുന്നു.

ചൈനീസ് ഭീഷണികളും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്നറിയിപ്പും അവഗണിച്ച് ഓഗസ്റ്റ് രണ്ടിനാണു പെലോസി തായ്‌വാനിലെത്തിയത്. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ 'തീകൊണ്ട് കളിക്കരുത്' (ചൈനയെ പ്രകോപിപ്പിച്ചുകൊണ്ട്) എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡനുള്ള ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് അവഗണിച്ച് എത്തിയ പെലോസി, തായ്‌വാന് അമേരിക്കയുടെ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

തായ്‌വാനെ തങ്ങളുടെ ഭാഗമായി കണക്കാക്കുന്ന ചൈന, സൈനിക ശക്തി ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ദ്വീപ് ഏറ്റെടുക്കുന്നതു തള്ളിക്കളയാനാവില്ലെന്ന ഭീഷണി പതിവായി ഉയര്‍ത്താറുണ്ട്.

China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: