scorecardresearch

Sushma Swaraj Passed Away Highlights: സുഷമ സ്വരാജിന് യാത്രാമൊഴി ചൊല്ലി രാജ്യം

Sushma Swaraj Passes Away Highlights: നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാന്‍ എത്തിയത്

Sushma Swaraj Passes Away Highlights: നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാന്‍ എത്തിയത്

author-image
WebDesk
New Update
Sushma Swaraj Passed Away Highlights: സുഷമ സ്വരാജിന് യാത്രാമൊഴി ചൊല്ലി രാജ്യം

Sushma Swaraj Passes Away Highlights: ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വൈകീട്ട് നാലരയോടെ സുഷമയുടെ ഭൗതികശരീരം സംസ്‌കരി്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടന്നു. വൈകീട്ട് മൂന്നരയോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിച്ചു. നാലരയോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Read Also: ബിജെപിയുടെ ജനകീയ പെണ്‍മുഖം; 25-ാം വയസില്‍ മന്ത്രി

Advertisment

നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാന്‍ ഡല്‍ഹിയിലെ വസതിയിലേക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ ലോക്‌സഭ പിരിഞ്ഞെങ്കിലും എംപിമാര്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ ഡല്‍ഹിയിലെ വസതിയിലെത്തി സുഷമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് അതിരാവിലെ തന്നെ നേതാക്കളുടെ ഒഴുക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഇന്ന് രാവിലെ സുഷ്മ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 7.30 ഓടെ സുഷമയുടെ ഡല്‍ഹിയിലുള്ള വസതിയിലെത്തിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രമുഖ നേതാക്കളെല്ലാം ഇന്ന് രാവിലെ എത്തി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Live Blog

Sushma Swaraj Passes Away Live Updates: സുഷമ സ്വരാജിന് അത്യാഞ്ജലി അർപ്പിച്ച് രാജ്യം














Highlights

    Advertisment

    16:32 (IST)07 Aug 2019

    സുഷ്മ സ്വരാജിന് ഔദ്യോഗിക ബഹുമതികളോടെ വിട

    സുഷ്മ സ്വരാജിന്റെ ശവസംസ്കാരം പൂർത്തിയായി.

    16:06 (IST)07 Aug 2019

    യാത്രാമൊഴി

    15:49 (IST)07 Aug 2019

    സംസ്കാരം അല്‍പ്പനേരത്തിനകം

    സുഷ്മസ്വരാജിന്റെ മൃതദേഹം ലോധി ശ്മശാനത്തിലെത്തിച്ചു

    15:36 (IST)07 Aug 2019

    വിലാപ യാത്ര ആരംഭിച്ചു

    വിലാപ യാത്ര ആരംഭിച്ചു

    15:29 (IST)07 Aug 2019

    അന്ത്യാഞ്ജലി അർപ്പിച്ച് ദലെെലാമ

    സുഷ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ദലെെലാമ

    15:23 (IST)07 Aug 2019

    സുഷ്മ സ്വരാജിന്റെ മൃതദേഹം സംസ്കരിക്കാനായി ലോധിയിലെ ശ്മശാനത്തിലേക്ക് എടുത്തു

    15:06 (IST)07 Aug 2019

    അനുശോചനം രേഖപ്പെടുത്തി ആർഎസ്എസ്

    14:49 (IST)07 Aug 2019

    ബിജെപി ആസ്ഥാനത്ത് അന്ത്യശുശ്രൂഷകൾ പുരോഗമിക്കുന്നു

    13:57 (IST)07 Aug 2019

    സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബ‌ൃന്ദ കാരാട്ട് സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ചു

    publive-image

    13:55 (IST)07 Aug 2019

    സോണിയ ഗാന്ധി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ

    publive-image

    13:55 (IST)07 Aug 2019

    സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എത്തിയപ്പോൾ

    publive-image

    13:25 (IST)07 Aug 2019

    സുഷമയുടെ മൃതദേഹം പാർട്ടി ആസ്ഥാനത്തേക്ക് വിലാപയാത്രയായി എത്തിക്കുന്നു

    13:23 (IST)07 Aug 2019

    ബിജെപി ആസ്ഥാനത്തെത്തിച്ച സുഷമ സ്വരാജിന്റെ മൃതദേഹത്തിൽ അമിത് ഷായും ജെപി നഡ്ഡയും പാർട്ടി പതാക അണിയിക്കുന്നു

    12:47 (IST)07 Aug 2019

    മൃതദേഹം ബിജെപി ആസ്ഥാനത്തേക്ക്

    അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മൃതദേഹം ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക്. മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തായിരിക്കും പൊതുദർശനം. 

    11:48 (IST)07 Aug 2019

    അനുശോചിച്ച് ലോക്സഭാ സ്പീക്കർ

    11:21 (IST)07 Aug 2019

    രാജ്യസഭയിൽ അനുശോചിച്ചു

    മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ രാജ്യസഭ അനുശോചിച്ചു. മികച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു

    11:11 (IST)07 Aug 2019

    അന്ത്യാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി

    10:52 (IST)07 Aug 2019

    സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഹാമീദ് അൻസാരിയുടെ പ്രതികരണം

    തനിക്ക് വലിയ ബഹുമാനമുള്ള വ്യക്തിയാണ് അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്ന് ഹാമിദ് അന്‍സാരി. സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ പാക് ജയിലില്‍ നിന്ന് മോചിതനാക്കപ്പെട്ട ഇന്ത്യക്കാരനാണ് അന്‍സാരി. സുഷമ സ്വരാജ് എന്നും തന്റെ മനസില്‍ ജീവിക്കും എന്നും അന്‍സാരി വൈകാരികമായി പ്രതികരിച്ചു.

    10:39 (IST)07 Aug 2019

    സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്

    10:37 (IST)07 Aug 2019

    ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അന്ത്യാഞ്ജലി അർപ്പിച്ചു

    10:37 (IST)07 Aug 2019

    സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

    10:36 (IST)07 Aug 2019

    ഡൽഹിയിൽ രണ്ട് ദിവസത്തെ ദുഖാചരണം

    ഡൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഡൽഹിയിൽ ദുഖാചരണം. രണ്ട് ദിവസത്തെ ദുഖാചരണത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

    10:34 (IST)07 Aug 2019

    മൻമോഹൻ സിങ് അന്ത്യാഞ്ജലി അർപ്പിച്ചു

    10:34 (IST)07 Aug 2019

    അനുശോചനം രേഖപ്പെടുത്തി അരവിന്ദ് കെജ്രിവാൾ

    10:33 (IST)07 Aug 2019

    മഹത്തായ അധ്യായത്തിന് അവസാനമെന്ന് പ്രധാനമന്ത്രി

    10:30 (IST)07 Aug 2019

    നഷ്ടമായത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി

    സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി.  രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനത്തിൽ പറഞ്ഞു. 

    10:27 (IST)07 Aug 2019

    രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം

    മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തിൽ രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം. ബിജെപിയാണ് ദുഖാചരണത്തിന് ആഹ്വാനം ചെയ്തത്. 

    Sushma Swaraj Passes Away Live Updates: മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ സുഷ്മാ സ്വരാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. “മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു,” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
    Sushama Swaraj Sushma Swaraj

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: