scorecardresearch

സെക്ഷൻ 377: സുപ്രീം കോടതി വിധി ഇന്ന്

സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉന്നത നീതി പീഠം ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉന്നത നീതി പീഠം ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

author-image
WebDesk
New Update
Gay rights section 377 supreme court

Gay rights section 377 supreme court

ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമനൽ കുറ്റമാക്കിയുളള ഇന്ത്യൻ പീനൽ കോഡിലെ ( ഐപിസി) 377 ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള വിവിധ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു. സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉന്നത നീതി പീഠം ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Advertisment

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന ഒക്ടോബർ രണ്ടിന് മുമ്പ് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്ന ചില പ്രധാന കേസുകളിലൊന്നാണ് സെക്ഷൻ 377 സംബന്ധിച്ചത്.

Read More: എന്താണ് ഐ പി സിയിലെ സെക്ഷൻ 377?

ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത് മാറ്റിവെയ്ക്കുകയും മറുപടിക്ക് സമയം ചോദിക്കുകയുമാണ് കേന്ദ്രം ആദ്യം ചെയ്തത്. പിന്നീട് ഇതിന്റെ നിയമവശം ശിക്ഷയുടെ കാര്യവും പരസ്പര സമ്മത പ്രകാരമുളള സ്വവർഗ ലൈംഗിക ബന്ധവും കോടതിയുടെ മേധാശക്തിക്കനുസരിച്ച് തീരുമാനിക്കമെന്ന നിലപാടിൽ എത്തുകയായിരുന്നു. എന്നാൽ, മൈനർ (കുട്ടികൾ), മൃഗങ്ങൾ എന്നിങ്ങനെ വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളിൽ നിലവിലെ ശിക്ഷാ പ്രൊവിഷനുകൾ നിലനിർത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ഐ പി സി യിലെ സെക്ഷൻ 377 പ്രകാരം ആരെങ്കിലും സ്വമേധയാ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായി പുരുഷൻ, സ്ത്രീ, മൃഗം എന്നിവയിൽ ആരുമായി ശാരീരികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ശിക്ഷിക്കപ്പെടും. ശിക്ഷ ജീവപര്യന്തം തടവ്, അല്ലെങ്കിൽ ജീവപര്യന്തം അല്ലങ്കിൽ പത്ത് വർഷം വരെയുളള തടവ്, പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861ലെ പുരാതനമായ ഈ ബ്രിട്ടീഷ് നിയമപ്രകാരം പുരുഷലിംഗം നിവേശിക്കപ്പെടുന്ന ലൈംഗിക ബന്ധങ്ങളിൽ പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമെന്ന വ്യാഖാനിക്കുന്ന പ്രവൃത്തികളൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്.

Advertisment

ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി സെക്ഷൻ 377 ന്റെ ഭരണഘടനാപരമായ സാധുത ഒരു സംഘം ജഡ്ജിമാർ പുനഃപരിശോധിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. തങ്ങൾ ശിക്ഷിക്കപ്പെടുമോ എന്ന ഭയന്ന് ജീവിക്കുകയാണെന്ന പറഞ്ഞ് കോടതിയെ സമീപിച്ച അഞ്ച് പേരുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2013 ലെ വിധി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. ഒരു വിഭാഗം ജനങ്ങൾ അവരുടെ തിരഞ്ഞെടുപ്പിന്റെ പേരിൽ ഭയത്തിൽ ജീവിക്കുന്ന അവസ്ഥ പാടില്ലെന്ന് സുപ്രീം കോടതി ഈ ഹർജികൾ പരിഗണിക്കവേ അഭിപ്രായപ്പെട്ടിരുന്നു.

Read in English: Section 377: SC to pronounce verdict on pleas challenging its validity

നാസ് ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ് 2001 ൽ സെക്ഷൻ 377 നെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായവ, പരസ്പര സമ്മതപ്രകാരമുളള സ്വവർഗ ലൈംഗികതാൽപര്യമുളളവരുടെ മേൽ കുറ്റകൃത്യം ചുമതത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രായപൂർത്തിയാവരുടെ പരസ്പര സമ്മതപ്രകാരമുളള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയും ഡൽഹി ഹൈക്കോടതി വിധി വന്നു.

Supreme Court Gay Lgbt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: