/indian-express-malayalam/media/media_files/uploads/2018/01/supreme-court.jpg)
ന്യൂഡൽഹി: അയോധ്യ കേസ് വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തളളി. 18 ഹർജികളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നാസർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ച് തളളിയത്. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പകരമായാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉൾപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജികൾ പരിഗണിച്ചത്. ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്, നിർമോഹി അഖാഡ, അഖില ഭാരത് ഹിന്ദു മഹാസഭ, മൗലാന സയിദ്, ആഷാദ് റാഷിദി അടക്കമുളളവരാണ് ഹർജി സമർപ്പിച്ചത്.
തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചുനൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ
വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരായിരുന്നു ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.