ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.
Ayodhya Verdict: സുപ്രീം കോടതി വിധിയിലെ പ്രസക്ത ഭാഗങ്ങൾ
1. അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമിക്കാം
2. തർക്കഭൂമിക്ക് പകരം മുസ്‌ലിങ്ങൾക്ക് ആരാധന നടത്താൻ മറ്റൊരു സ്ഥലം നൽകണം. ഇതിനായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കൈമാറണം. ഇത് അടുത്ത മൂന്ന് മാസത്തിനുള്ളിൽ വേണം.
3. മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രം ട്രസ്റ്റ് രൂപികരിച്ച് ക്ഷേത്രം നിർമിക്കുന്നതിന് കർമ പദ്ധതി തയാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്കും അർഹമായ പ്രാതിനിധ്യം നൽകണം.
4. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വമില്ല. അതേസമയം, രാമജന്മഭൂമി എന്ന വിശ്വാസത്തെ കോടതി അംഗീകരിക്കുന്നു.
Also Read: Ayodhya Verdict: അയോധ്യ കേസ്: പ്രധാന കക്ഷികളുടെ വാദങ്ങള്‍ ഇങ്ങനെ
5. അയോധ്യയിൽ ബാബറി മസ്ജിദിനു താഴെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. രാമന്റെ ജന്മഭൂമി എന്ന വിശ്വാസത്തിലാണ് ആരാധന നടത്തിയിരുന്നത്
6. ഭൂമിയിൽ അവകാശം തെളിയിക്കാൻ മുസ്‌ലിം വിഭാഗത്തിനു സാധിച്ചില്ല.
7. ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്‌ലാമിക രീതിയിലുള്ള കെട്ടിടത്തിന്റേതല്ല. എന്നാൽ അതൊരു ക്ഷേത്രമായിരുന്നുവെന്നും ഉറപ്പില്ല.
8. തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ്.
9. രാമൻ ജനിച്ചതു അയോധ്യയിലാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിൽ സംശയമില്ല.
അയോധ്യ കേസ്: സുപ്രീംകോടതി വിധിയുടെ പൂർണരൂപം ഇവിടെ വായിക്കാം
10. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തളളിക്കളയാനാവില്ല. ഒഴിഞ്ഞ സ്ഥലത്തല്ല ബാബറി മസ്ജിദ് നിർമിച്ചിരിക്കുന്നത്.