/indian-express-malayalam/media/media_files/uploads/2019/05/fani3.jpg)
ന്യൂഡൽഹി: സൂപ്പർ സൈക്ലോണായി മാറിയ ഉംപുൻ അടുത്ത ആറു മണിക്കൂറിൽ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരും മണിക്കൂറുകളിൽ കാറ്റിന്റെ വേഗത കൂടുമെന്നും 200 മുതൽ 210 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഒഡീഷ തീരത്തിന് 520 കിലോമീറ്റർ അടുത്തെത്തി. പശ്ചിമ ബംഗാളിലെ ദിഘയിൽ നിന്ന് 750 കിലോമീറ്റർ അകലെയും ബംഗ്ലാദേശിലെ ഖേപുരയിൽ നിന്ന് 840 അകലെയുമാണ് നിലവിൽ ഉംപുൻ. നിലവിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. നാളെ ഉച്ചയോടെ ഉംപുൻ തീരം തൊടും.
ബുധനാഴ്‌ച ഉച്ചയോടെ ശക്തികുറഞ്ഞ് പശ്ചിമ ബംഗാളിലെ ദിഘ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുന്ന ഉംപുൻ കരയിലെത്തുമ്പോൾ മണിക്കൂറിൽ 135-145 കിലോമീറ്റർവരെ വേഗത കൈവരിച്ചേക്കാം. ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും.
ഉംപുൻ തീരം തൊടുമ്പോൾ ദിഘയിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബംഗ്ലാദേശും അതീവ ജാഗ്രതയിലാണ്, “വൻതോതിൽ കുടിയൊഴിപ്പിക്കൽ” നടക്കുന്നുണ്ടെന്ന് ഒഡീഷയിലെ ഭദ്രക് കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും പറഞ്ഞു.
Read More: 'ഉംപുൻ' വന്ന വഴി; ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ ?
കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യയെ ബാധിച്ച ഫാനി ചുഴലിക്കാറ്റിനെപ്പോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കാൻ ഉംപുൻ ചുഴലിക്കാറ്റിന് കഴിയുമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച അറിയിച്ചു. ഉുംപുൻ നേരിടാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് വിലയിരുത്തി. ദുർബല പ്രദേശങ്ങളിൽനിന്ന് ഒഡീഷ സർക്കാർ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. കോവിഡിനെയും ഉംപുൻ ചുഴലിക്കാറ്റിനെയും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന 27 സംഘങ്ങളെ പശ്ചിമ ബംഗാളിലും ഒഡീഷയിലും വിന്യസിച്ചു.
ഉംപുൻ പ്രഭാവത്തിൽ സംസ്ഥാനത്ത് ആഞ്ഞുവീശിയ കാറ്റിലും മഴയിലും വൻനാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്‌ചയും കനത്ത മഴ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
Read in English: Super Cyclone Amphan, Weather Forecast
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.