Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

‘ഉംപുൻ’ വന്ന വഴി; ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ ?

ചുഴലിക്കാറ്റുകൾക്ക് പേരിടാൻ കൃത്യമായ മാർഗനിർദേശമുണ്ട്

ന്യൂഡൽഹി: കാേവിഡ് മഹാമാരി രാജ്യത്തെ മുഴുവൻ നിശ്ചലമാക്കിയ സാഹചര്യത്തിലാണ് ‘ഉംപുൻ’ ചുഴലിക്കാറ്റിന്റെ രംഗപ്രവേശം. ഉംപുൻ ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗവും നടന്നു. കോവിഡിനൊപ്പം ‘ഉംപുൻ’ ചുഴലിക്കാറ്റിനെ കൂടി നേരിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Read Also: നിങ്ങൾക്ക് വേണ്ടി ചിലപ്പോൾ ലോകം ഗൂഢാലോചന നടത്തും; ‘ലൂക്ക’ ഓർമകളിൽ അഹാന കൃഷ്ണ

‘ഉംപുൻ’ എന്ന പേര്

തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിനു ഉംപുൻ (Amphan) എന്ന പേരിട്ടത്. മലയാളത്തിൽ ‘ആംഫൻ’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാൽ, പേര് നൽകിയ തായ്‌ലൻഡ് തന്നെ ഇതിന്റെ ഉച്ചാരണം ‘ um-pun ‘ എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് ‘ഉംപുൻ’. എട്ട് രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കിയ 64 പേരുകളിൽ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങൾ എട്ട് പേര് വീതം നിർദേശിക്കുകയായിരുന്നു. ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

ചുഴലിക്കാറ്റുകൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുഴലിക്കാറ്റുകൾക്ക് പേരിടാൻ കൃത്യമായ മാർഗനിർദേശമുണ്ട്. ഓരോ രാജ്യത്തിനും തോന്നുന്ന പോലെ പേരിടാൻ സാധിക്കില്ല. രാഷ്ട്രീയം, മതം, സംസ്‌കാരം എന്നിവയുമായി ബന്ധമില്ലാത്ത നിഷ്‌പക്ഷ പേരുകൾ ആയിരിക്കണം കണ്ടെത്തേണ്ടത്. സമൂഹത്തിൽ ആ പേര് മൂലം സ്‌പർദ്ധയുണ്ടാകരുത്. ആരുടെയും വികാരങ്ങൾ വൃണപ്പെടുത്തുന്നത് ആയിരിക്കരുത്. ക്രൂരമായ, വിദ്വേഷജനകമായ പേരുകൾ ആയിരിക്കരുത്. ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കരുത്. പരമാവധി എട്ട് അക്ഷരങ്ങളിൽ പേര് ഒതുക്കണം. നൽകുന്ന പേരിന്റെ ഉച്ചാരണം കൃത്യമായി നൽകണം. ആളുകൾക്ക് ഉച്ചരിക്കാൻ എളുപ്പമുള്ള പേര് ആയിരിക്കണം.

അടുത്ത ചുഴലിക്കാറ്റിന്റെ പേര്

നിലവിലെ ക്രമമനുസരിച്ച് അടുത്ത ചുഴലിക്കാറ്റിനു പേര് നൽകുന്നത് ബംഗ്ലാദേശ് ആണ്. ‘നിസാർഗ’ എന്നാണ് ബംഗ്ലാദേശ് നൽകിയിട്ടുള്ള പേര്. അതിനുശേഷം വരുന്ന ചുഴലിക്കാറ്റിനു ഇന്ത്യ നൽകുന്ന പേരാണ് ഇടുക. ‘ഗതി’ എന്നാണ് ഇന്ത്യ നൽകിയിരിക്കുന്ന ആദ്യ പേര്.

Read Also: മിനിമം ബസ് ചാർജ് 12 രൂപ; നിരക്ക് വർധന തൽക്കാലത്തേക്ക്

‘ഉംപുൻ’ ഭീഷണി

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്‌ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ പരക്കെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഉംപുൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതലയോഗം വെെകീട്ട് നാലിന് ആരംഭിക്കും. ഒഡീഷയിലും ബംഗാളിലുമായി ഏകദേശം 15 ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മണിക്കൂറിൽ 250 കി.മി വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amphan cyclone thailand had given this name to the cyclone

Next Story
പ്രിയങ്കയുടെ നിര്‍ദ്ദേശം യുപി സര്‍ക്കാര്‍ അംഗീകരിച്ചു; 1000 ബസുകളുടെ വിവരങ്ങള്‍ നല്‍കണംyogi adityanath up migrant crisis, യോഗി ആദിത്യനാഥ്, അന്യസംസ്ഥാന തൊഴിലാളി പ്രശ്‌നം, yogi adityanath, migrant crisis india, priyanka gandhi,പ്രിയങ്ക ഗാന്ധി, 1000 ബസുകള്‍, കോണ്‍ഗ്രസ്‌, up congress buses priyanka gandhi
The moderation of comments is automated and not cleared manually by malayalam.indianexpress.com