/indian-express-malayalam/media/media_files/uploads/2018/05/Sunanda-Pushkar-Shashi-Tharoor.jpg)
ന്യൂഡൽഹി: പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ സുനന്ദയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നെന്ന വാദം ഉയർത്തിയിരിക്കുകയാണ് ഡൽഹി പൊലീസ്. 12 മണിക്കൂർ മുതൽ നാല് ദിവസം വരെ പഴക്കമുള്ള 15ൽ അധികം മുറിവുകൾ ഉണ്ടായിരുന്നെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
അതേസമയം, തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 498 - A, 306 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറുമായി തരൂർ കൈമാറിയ സന്ദേശങ്ങൾ സുനന്ദയെ മാനസികമായി തളർത്തിയിരുന്നതായി പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുറിവുകളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നത്.
Read Also: ‘ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയം’; സുനന്ദയെ ഓര്‍മിച്ച് ശശി തരൂര്‍
എയിംസിലെ ഡോക്ടർമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ 15 ഓളം മുറിവുകൾ ശരീരത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. വലത് കൈത്തണ്ടയിലാണ് കൂടുതൽ മുറിവുകൾ. ഒരു കുത്തിവയ്പിന്റെ പാടും ഉണ്ടെന്നും അദ്ദേഹം വാദിച്ചു.
സുനന്ദ പുഷ്‌കര്‍ നിരന്തരമായി മർദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സുനന്ദ പുഷ്‌കറുമായി ശശി തരൂരിന്റെ വിവാഹ ജീവിതം മൂന്ന് വര്‍ഷവും നാല് മാസവും നീണ്ടത് ആയിരുന്നുവെന്നും രണ്ട് പേരുടേയും മൂന്നാം വിവാഹം ആണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.