ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ജന്മദിനത്തില് അവരെ കുറിച്ച് ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. ജന്മദിനത്തില് സുനന്ദയെ ഓര്‍ക്കുന്നു എന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ’56 വര്‍ഷം മുന്‍പാണ് ജമ്മു കാശ്മീരിലെ സോപാറില്‍ സുനന്ദ ജനിച്ചത്. ലില്ലി ആയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കള്‍. കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’-ശശി തരൂർ ട്വീറ്റ് ചെയ്തു. സുനന്ദയുടെ ചിത്രത്തിനൊപ്പമാണ് ശശി തരൂരിന്റെ വെെകാരികമായ ട്വീറ്റ്.
Remembering my late wife Sunanda @sptvrock, who was born on this day 56 years ago in Sopore, J&K. Lilies were her favourite flowers; a thoughtful friend sent some this morning pic.twitter.com/YeKX9xWOnN
— Shashi Tharoor (@ShashiTharoor) June 27, 2019
2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17ന് സുനന്ദയെ ഡൽഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനന്ദയുടേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആദ്യ നാളുകളിൽ ആരോപണം ഉണ്ടായിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ അടക്കം പ്രതിക്കൂട്ടിലായി. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തിരുവനന്തപുരത്ത് നിന്ന് വീണ്ടും വിജയിച്ച് ശശി തരൂർ ലോക്സഭയിലെത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് ശശി തരൂർ എംപിയായി ഡൽഹിയിലെത്തുന്നത്.