scorecardresearch

സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പൊലീസ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പൊലീസ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

author-image
WebDesk
New Update
സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് വിധി.

Advertisment

"ശശി തരൂര്‍ ഈ കേസില്‍ പ്രതിയല്ല, അദ്ദേഹത്തെ ഉള്‍പ്പെടുത്തി വിചാരണ നടത്താന്‍ കഴിയില്ല. അതിനാല്‍ തരൂരിനെ കുറ്റവിമുക്തനാക്കുന്നു," വിചാരണ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വിധി പ്രസ്താവിച്ചു.

വിധി പ്രസ്താവിച്ച ജഡ്ജ് ഗീതാഞ്ജലി ഗോയലിന് ശശി തരൂര്‍ നന്ദി പറഞ്ഞു. "എന്റെ ഭാര്യ സുനന്ദയുടെ ദാരുണമായ മരണശേഷം എന്നെ വലച്ച പേടിസ്വപ്നങ്ങള്‍ക്ക് ഇന്ന് അവസാനമായിരിക്കുന്നു. അടിസ്ഥാനരഹിതമായ ഒരുപാട് കുറ്റപ്പെടുത്തലുകളും മാധ്യമ വിചാരണകളും ഞാൻ ക്ഷമയോടെ നേരിട്ടു. നിയമത്തിലുള്ള വിശ്വാസം ഞാന്‍ ഉപേക്ഷിച്ചില്ല, അതാണിന്ന് തെളിഞ്ഞത്," തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജനുവരി ഒന്നിന് ഡല്‍ഹി പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

Advertisment

2019 ഓഗസ്റ്റ് 31 ന് ഡല്‍ഹി പൊലീസ് ആത്മഹത്യ പ്രേരണയ്ക്കും കൊലപാതകത്തിനും തരൂരിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ സുനന്ദയുടെ ശരീരത്തില്‍ 12 മണിക്കൂർ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വളരെ വിചിത്രമായ വഴിയിലൂടെ കേസന്വേഷിക്കുന്ന പൊലീസിന് സുനന്ദയുടെ മരണകാരണം വ്യക്തമാക്കാനായിട്ടില്ലെന്നാണ് ശശി തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്വയുടെ വാദം.

"മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന് പറയുന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇരയുടെ മാനസികാവസ്ഥ അറിയുന്നതിനായി സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. എന്നാല്‍ ഇതുവരെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല," പഹ്വ വ്യക്തമാക്കി.

സുനന്ദയുടെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിയല്ലാത്തതിനാല്‍ സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷന്‍ ടീമിന് എഫ്.ബി.ഐയെ സമീപിക്കേണ്ടാതായി വന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ശേരിയല്ല എന്നുള്ളത് നിരുത്തരവാദിത്വപരമായ വാദമാണെന്ന് പഹ്വ കോടതിയോട് പറഞ്ഞു.

ആൽപ്രാക്സിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യയിലെ ഒരു ലാബും പറയുന്നില്ലെന്ന് പഹ്വ കോടതിയെ അറിയിച്ചു. ഒന്നോ രണ്ടോ ഗുളികകൾ അവര്‍ കഴിക്കുന്നതിനാൽ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചതെന്നാണ് എഫ്.ബി.ഐ റിപ്പോർട്ടില്‍ പറയുന്നത്. ഇത് പ്രോസിക്യൂട്ടറുടെ ഭാവന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

Delhi Sunanda Pushkar Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: