/indian-express-malayalam/media/media_files/uploads/2019/08/sumalatha-rajinikanth.jpg)
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മഹാഭാരതത്തിലെ കൃഷ്ണനേയും അര്‍ജുനനേയും പോലെയാണെന്ന് കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ രജനീകാന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും എം പിയുമായ സുമലത അംബരീഷ്. രജനീകാന്തിന് പുരാണത്തിൽ നല്ല പ്രാവീണ്യമുണ്ടെന്നും കാര്യമറിയാതെ അദ്ദേഹത്തെ വിമർശിക്കരുതെന്നും സുമലത പറഞ്ഞു. ട്വിറ്ററിലൂടെയാണ് സുമലത ഇക്കാര്യം വ്യക്തമാക്കിയത്.
"നിരവധി കമന്റുകൾ, എല്ലാം രാഷ്ട്രീയവും. ഇവർക്കാർക്കും അദ്ദേഹത്തെ അറിയുക പോലുമില്ല. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അറിയുകപോലും ഇല്ലാതെ വിമർശിക്കുന്ന 99 ശതമാനം ആളുകളെക്കാൾ നന്നായി പുരാണത്തെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. നിങ്ങൾക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുമായി വിയോജിക്കാം. അതിൽ പ്രശ്നമില്ല," സുമലത പറഞ്ഞു.
So many comments,all political & none who actually know him at all ! I know him prsnly & can assure U that he is more well versed with our puranas than 99% of the ppl who hv judged him here without knowing him at all,U can disagree with his views thats Ok !
— Sumalatha Ambareesh ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) August 13, 2019
കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ദുശാസനനുമാണ് മോദിയും ഷായും എന്ന തരത്തിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സുമലത രംഗത്തെത്തിയത്.
Read More: മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ: രജനീകാന്ത്
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് രജനീകാന്ത് മോദിയേയും ഷായേയും കൃഷ്ണനും അർജുനനുമായി താരതമ്യം ചെയ്തത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അമിത് ഷായെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
“കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” രജനീകാന്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.