/indian-express-malayalam/media/media_files/uploads/2019/10/karnataka.jpg)
ബെംഗളൂരു: വിചിത്രമായ രീതിയില്‍ പരീക്ഷ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു കോളേജ്. പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് കോളേജ് അധികൃതര്‍ വിചാരിച്ചിരിക്കുന്നത്. പരീക്ഷ ഹാളിലുള്ള എല്ലാ വിദ്യാര്‍ഥികളുടെയും തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വച്ചായിരുന്നു പരിഷ്‌കാരം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Read Also: യോ യോ ടെസ്റ്റ് വേണമെന്ന് പറഞ്ഞ സമയത്ത് നിങ്ങളായിരുന്നു പ്രസിഡന്റെങ്കിൽ!; ഗാംഗുലിയോട് യുവി
ഹാവേരിയിലെ ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം നടന്നത്. പതിവായി കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വച്ച് പരീക്ഷ എഴുതിപ്പിക്കാന്‍ കോളേജ് തീരുമാനിച്ചത്.
Karnataka: Students were made to wear cardboard boxes during an exam at Bhagat Pre-University College in Haveri, reportedly to stop them from cheating. (16.10.2019) pic.twitter.com/lPR5z0dsUs
— ANI (@ANI) October 18, 2019
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ്.എസ്.പീര്‍ജാഡ് കോളേജിലെത്തി പേപ്പര്‍ ബാഗുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. കോളേജ് അധികൃതരോട് വിശദീകരണം തേടുകയും ചെയ്‌തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.