scorecardresearch

അനില്‍ അംബാനിയുടെ സ്വത്ത് ജപ്തിക്ക്; എസ് ബി ഐ തിരിച്ചു പിടിക്കുന്നത് 1200 കോടി രൂപ

മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചിരുന്നു

മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചിരുന്നു

author-image
WebDesk
New Update
anil ambani sbi dues, അനില്‍ അംബാനി, anil ambani sbi guarantees, അനില്‍ അംബാനി എസ് ബി ഐ വായ്പ, sbi seeks millions from anil ambani, അനില്‍ അംബാനി കടം,anil ambani

മുംബൈ: ആയിരത്തി ഇരുന്നൂറ് കോടി രൂപ തിരിച്ചുപിടിക്കുന്നതിന് അനില്‍ അംബാനിയുടെ ജാമ്യവസ്തുക്കള്‍ ജപ്തി ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ഒരുങ്ങുന്നു. വായ്പ എടുക്കുന്നതിനായി നല്‍കിയ രണ്ട് ജാമ്യ വസ്തുക്കള്‍ ജപ്തി ചെയ്താണ് ബാങ്ക് പണം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തുക അനിലിന്റെ വ്യക്തിഗത വായ്പയല്ലെന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റേതാണെന്നും വക്താവ് അറിയിച്ചു.

Advertisment

Read Also: തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

വസ്തു ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി ബാങ്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ആൻഡ് റിലയന്‍സ് ഇന്‍ഫ്രാടെല്ലിനുവേണ്ടി വ്യക്തിഗത ജാമ്യം നിന്ന അനിലിന് മറുപടി നല്‍കുന്നതിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അറുപതുകാരനായ അനില്‍. മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ ജയിലില്‍ ആകുമെന്ന സാഹചര്യം വന്നപ്പോള്‍ മുകേഷ് സഹോദരനെ സഹായിച്ചിരുന്നു.

Advertisment

Read in English: State Bank of India moves to recover $158 million from Anil Ambani

Mukesh Ambani Reliance Sbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: