/indian-express-malayalam/media/media_files/uploads/2017/03/triple-talaq.jpg)
A group of muslim women walk down a road in Amroha, Uttar Pradesh. Express Photo by Tashi Tobgyal New Delhi 260913
കൊളംബോ: ശ്രീലങ്കയിലെ അടിയന്തിര സാഹചര്യങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്ത്, തട്ടമിട്ട് മുഖം മറയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഒരു വ്യക്തിയുടെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ മുഖം മറയ്ക്കരുതെന്ന് ഉത്തരവിട്ടുകൊണ്ട് പ്രസിഡന്റിന്റെ മീഡിയ ഡിവിഷന്‍ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കി. ഇന്ന് മുതലാണ് വിലക്ക് നിലവില്‍ വരിക.
Read More: ശ്രീലങ്കയിലേക്ക് യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
കിഴക്കന്‍ അംബാര ജില്ലയില്‍, ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ സഹ്രാന്‍ ഹാഷിമിന്റെ പിതാവും രണ്ട് സഹോദരന്‍മാരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം ഞായറാഴ്ച പൊലീസ് സ്ഥിരീകരിച്ചു.
കൊളംബോയിലെ ഷാങ്ഗ്രില ഹോട്ടലില്‍ ചാവേറുകളായെത്തി സ്‌ഫോടനം നടത്തിയ രണ്ടു പേരില്‍ ഒരാള്‍ ഹാഷിം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
Read More: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു
ഈസ്റ്റര്‍ ദിനത്തില്‍ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയില്‍ സ്ഫോടനമുണ്ടായത്. ആദ്യ ആറു സ്ഫോടനങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്ഫോടനം. രാവിലെ 8.45 ന് ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും സ്ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സ്ഫോടനമുണ്ടായി.
Read More: ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബാനകള്‍ ഒഴിവാക്കി
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കന്‍ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്ഫോടനം. കൊളംബോയിലെ വടക്കന്‍ മേഖലയില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്ഫോടനം. സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.