ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബാനകള്‍ ഒഴിവാക്കി. താല്‍ക്കാലികമായാണ് കുര്‍ബാനകള്‍ ഒഴിവാക്കിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തെ തുടര്‍ന്ന് കലുഷിതമായ ശ്രീലങ്കയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുര്‍ബാനകളും ഒഴിവാക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചിരിക്കുന്നത്.

Read More: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച കുര്‍ബാനകള്‍ ഉണ്ടാകില്ലെന്ന് കത്തോലിക്കാസഭ വെള്ളിയാഴ്ച അറിയിച്ചു. എല്ലാ ഭക്തരും വീടുകളിലിരുന്ന് പ്രാർത്ഥിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്‌ലിങ്ങളും പള്ളിയില്‍ പോയുള്ള പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: ശ്രീലങ്കയിലെ സ്‌ഫോടനം: ഇന്ത്യ മുന്നറിയിപ്പ് നൽകി, ശ്രീലങ്കൻ പൊലീസ് ജാഗ്രത കാട്ടിയില്ല

അതേസമയം, ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കായി സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടലുണ്ടായി. ആറ് കുട്ടികളടക്കം 15 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook