/indian-express-malayalam/media/media_files/uploads/2019/02/Velankanni.jpg)
കൊച്ചി: വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി ദക്ഷിണ റെയില്‍വേ. സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിക്കുന്നതിനാല്‍ വേളാങ്കണ്ണിയിലേക്കുള്ള തിരക്ക് കുറയ്ക്കാനാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സ്‌പെഷ്യല്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കൊച്ചി-വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന ട്രെയിന്‍ വ്യാഴാഴ്ചയാണ് സര്‍വീസ് നടത്തുന്നത്. ഓഗസ്റ്റ് 29, സെപ്റ്റംബര്‍ അഞ്ച് (വ്യാഴാഴ്ച) എന്നീ ദിവസങ്ങളിലാണ് ട്രെയിന്‍ നമ്പര്‍ 06079 സര്‍വീസ് നടത്തുക. എറണാകുളം ജങ്ഷനില്‍ നിന്ന് രാത്രി 11.25 നാണ് ട്രെയിന്‍ പുറപ്പെടുക. പിറ്റേ ദിവസം 12.25 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന് ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, തിരുവരൂര്‍, നാഗപ്പട്ടിണം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.
Read Also: തിരക്ക് കുറയ്ക്കാൻ വേളാങ്കണ്ണിക്ക് കൂടുതൽ ട്രെയിൻ സർവ്വീസുകൾ
വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ച് എറണാകുളത്തേക്കുള്ള ട്രെയിന്‍ വെള്ളിയാഴ്ചകളിലാണ്. ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ആറ് എന്നീ തീയതികളിലാണ് വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ്. രണ്ട് ദിവസങ്ങളിലും വൈകീട്ട് 5.10 നാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുക. പിറ്റേ ദിവസം (ശനിയാഴ്ച) രാവിലെ 8.30 ന് ട്രെയിന്‍ എറണാകുളത്ത് എത്തിച്ചേരും.
ഇത് കൂടാതെ നാഗര്‍കോവിലില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസും ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 06091 സര്‍വീസ് നടത്തുക ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഏഴ് എന്നീ തീയതികളിലാണ്. രണ്ട് ദിവസവും ഉച്ചയ്ക്ക് 12.55 ന് ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും. പിറ്റേ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരിക്കും ട്രെയിന്‍ വേളാങ്കണ്ണിയിലെത്തുക. കേരളത്തിലെ തെക്കേ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നാഗര്‍കോവിലിലെത്തി വേളാങ്കണ്ണിയിലേക്ക് പോകാന്‍ സാധിക്കും.
വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ച് നാഗര്‍കോവിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 06092 സെപ്റ്റംബര്‍ ഒന്ന്, സെപ്റ്റംബര്‍ എട്ട് എന്നീ തിയതികളിലാണ് സര്‍വീസ് നടത്തുക. രണ്ട് ദിവസവും രാത്രി പത്ത് മണിയ്ക്ക് ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 10.45 ന് ട്രെയിന്‍ നാഗര്‍കോവില്‍ എത്തിച്ചേരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.