കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വേളാങ്കണ്ണിയിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ഇപ്പോഴത്തെ ട്രെയിനുകളിൽ യാത്രക്കാരുടെ തിക്കും തിരക്കും കൂടിയ സാഹചര്യത്തിലാണിത്.

കൊല്ലം – വേളാങ്കണ്ണി ട്രെയിൻ

കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പോകുന്ന സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ(06096) ഫെബ്രുവരി നാല്, 11, 18, 25 തീയ്യതികളിലും മാർച്ച് നാല്, 11, 18, 25 തീയ്യതികളിൽ വൈകിട്ട് നാല് മണിക്ക് പുറപ്പെടും.

വേളാങ്കണ്ണിയിൽ നിന്ന്  കൊല്ലത്തേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06095) വെളാങ്കണ്ണിയിൽ നിന്നും ഫെബ്രുവരി മൂന്ന്, 10, 17, 24 തീയ്യതികളിലും മാർച്ച് മൂന്ന്, 10, 17, 24 തീയ്യതികളിലും വൈകിട്ട് 5.15 ന് പുറപ്പെടും.

ട്രെയിനിൽ രണ്ട് ത്രീ ടയർ എസി, ആറ് സ്ലീപ്പർ ക്ലാസ്, നാല് സെക്കന്റ് ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും.  കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തേന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, പാവൂർ ചുത്രം, കിലകടെയം, അമ്പസമുഹ്രം, ചേരന്മഹാദേവി, തിരുനൽവേലി, കോവിൽപട്ടി, സാത്തുർ, വിരുധുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പളളി, തഞ്ചാവൂർ, നിദമംഗലം, തിരുവാരൂർ, നാഗപട്ടിണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

നാഗർകോവിൽ – വേളാങ്കണ്ണി ട്രെയിൻ

നാഗർകോവിലിൽ നിന്നും വേളാങ്കണ്ണിയിലേക്ക് ഫെബ്രുവരി രണ്ട്, ഒൻപത്, 16, 23 തീയ്യതികളിലും മാർച്ച് രണ്ട്, ഒൻപത്, 16, 23 തീയ്യതികളിലും വൈകിട്ട് അഞ്ച് മണിക്ക് 06094 നമ്പർ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ സർവ്വീസ് നടത്തും. അടുത്ത ദിവസം പുലർച്ചെ മൂന്നരയ്ക്ക് ട്രെയിൻ വേളാങ്കണ്ണിയിലെത്തും.

വേളാങ്കണ്ണിയിൽ നിന്നും നാഗർകോവിലിലേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ രാത്രി 8.15 ന് വേളാങ്കണ്ണിയിൽ നിന്നും ഫെബ്രുവരി 05, 12, 19, 26, മാർച്ച്  05, 12, 19, 26,  തീയ്യതികളിൽ പുറപ്പെടും.

ട്രെയിനിൽ രണ്ട് ത്രീ ടയർ എസി, ആറ് സ്ലീപ്പർ ക്ലാസ്, നാല് സെക്കന്റ് ക്ലാസ് കോച്ചുകൾ  ഉണ്ടായിരിക്കും. വളളിയൂർ, തിരുനൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുധുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പളളി, തഞ്ചാവൂർ, നിദമംഗലം, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ