/indian-express-malayalam/media/media_files/uploads/2019/02/yogi-adityanath-759.jpg)
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)
ന്യൂഡല്‍ഹി: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയില്‍ ജില്ലാ കലക്ടറേയും എസ്‌പിയേയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് യോഗി ആദിത്യനാഥിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. ജില്ലാ കലക്ടർ അന്‍കിത് കുമാര്‍ അഗര്‍വാള്‍, എസ്‌പി സല്‍മാന്‍താജ് പാട്ടീല്‍ എന്നിവരെയാണ് യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തത്. സോന്‍ഭദ്ര വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായി യോഗി ആദിത്യനാഥ് അറിയിച്ചത്. വാര്‍ത്താസമ്മേളനം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ‘ഇല്ല, തിരിച്ചുപോകില്ല ഞാന്‍’; പ്രതിഷേധം തുടര്‍ന്ന് പ്രിയങ്ക ഗാന്ധി
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തിയത്. സമിതി മൂന്ന് മാസത്തിനകം പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉദ്യോഗസ്ഥരെയും ഭൂമി ഉടമകളെയും ഉള്‍പ്പെടുത്തി വിശാലമായ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട റവന്യൂ ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ് 17-നാണ് ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് സ്ഥലമുടമയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭൂവുടമയുടെ അനുയായികള്‍ നാട്ടുകാര്‍ക്കുനേരെ വെടിയുതിർത്തു. 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.