scorecardresearch

പ്രചരിക്കുന്നത് വ്യാജ വീഡിയോ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയിട്ടില്ല

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ, കാഠിന്യമേറിയ പാറ തടസമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ, കാഠിന്യമേറിയ പാറ തടസമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി

author-image
WebDesk
New Update
പ്രചരിക്കുന്നത് വ്യാജ വീഡിയോ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയിട്ടില്ല

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിയെ രക്ഷപ്പെടുത്തി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. കുട്ടിയെ രക്ഷിച്ചു എന്ന തരത്തില്‍ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Advertisment

ആന്ധ്രാ പ്രദേശില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് തിരുച്ചിറപ്പള്ളിയിലെ കുട്ടിയെ രക്ഷിക്കുന്ന വീഡിയോയെന്ന തരത്തിലാണ് സോഷ്യൽ മീഡിയ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഗുണ്ടൂരിൽ 2017 ഓഗസ്റ്റ് 16 നാണ് വീഡിയോയിൽ കാണുന്ന അപകടമുണ്ടായത്. ഉമ്മഡിവരം എന്ന ആന്ധ്ര ഗ്രാമത്തില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ചന്ദ്രശേഖര്‍ എന്ന രണ്ട് വയസുകാരൻ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

Read Also: ആശങ്കയുടെ ആഴം; രക്ഷാപ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി, കുട്ടിക്ക് ജീവനുണ്ടെന്ന് റിപ്പോര്‍ട്ട്

ആന്ധ്രയിൽ 15 അടിയോളം താഴ്‌ചയുള്ള കുൽൽക്കിണറിലേക്കാണു കുഞ്ഞ് വീണത്. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ടതായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഈ വീഡിയോയാണ് തിരുച്ചിറപ്പളളിയിലെ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തി എന്ന വിധം പ്രചരിക്കുന്നത്.

Advertisment

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോ ഇതാണ്. ആന്ധ്രയിലെ ഗുണ്ടൂരിൽ 2017 ൽ നടന്ന സംഭവമാണിത്:

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് കാഠിന്യമേറിയ പാറ തടസമാകുന്നതാണ് കാരണം. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്. പാറയില്ലാത്ത സ്ഥലം കണ്ടെത്താനായി മണ്ണുപരിശോധന നടത്താനാണ് തീരുമാനം. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർ ഇന്നു രാവിലെ യോഗം ചേരും. കുട്ടിക്ക് ഇപ്പോഴും ജീവനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞദിവസം നടന്നത്. എന്നാൽ, കാഠിന്യമേറിയ പാറ തടസമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കുട്ടിയെ പുറത്തെത്തിച്ചാൽ അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കാഇ ഡോക്ടർമാരുടെ വിദഗ്ധ സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.

Read Also: Horoscope Today October 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയിരുന്നു. നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ വീണത്. കുഴല്‍ക്കിണറിനായി എടുത്ത കുഴിയിലാണു വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

കുഴല്‍ക്കിണറിനു സമാന്തരമായ മറ്റൊരു കുഴിയെടുത്തു രക്ഷിക്കാനായിരുന്നു ആദ്യ നീക്കം. ഇതില്‍നിന്ന് സുജിത്ത് തങ്ങിനില്‍ക്കുന്നയിടത്തേക്കു തുരങ്കം നിര്‍മിക്കാനായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പാറ നിറഞ്ഞ പ്രദേശമായതിനാല്‍ 10 അടിയോളം കുഴിച്ചതിനു ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണു കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയത്.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍ നിന്നു കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിക്കാനായിട്ടുണ്ട്. ഇതുവഴിയാണു കുട്ടിയെ നിരീക്ഷിക്കുന്നത്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Rescue Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: