Horoscope Today October 26, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മനസ് നിര്‍ത്താതെ ചിന്തിച്ചു കൊണ്ടിരിക്കും. ചിലര്‍ നല്ല ഫോമിലായിരിക്കും. മറ്റു ചിലര്‍ അല്‍പ്പം പിന്നോട്ട് വലിയുന്നതാകും നല്ലത്. പ്രായോഗിക പദ്ധതികളുള്ളവര്‍ ഇന്ന് തല കുനിച്ച് മാറി നില്‍ക്കുന്നതാണ് നല്ലത്.
Horoscope of the Week (Oct 27-Nov 2 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

മൊത്തത്തില്‍ വ്യക്തതയുള്ള ചിന്തയ്ക്ക് അനുയോജ്യമായ ദിവസമല്ലിത്. ഭാവനയെ തുറന്ന് വിടാനും നല്ലതല്ല. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചു നില്‍ക്കുക

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ബുദ്ധിപരമായ ആശയങ്ങള്‍ക്ക് അനുകൂലമായ സമയം. പറ്റാവുന്ന അത്ര ആളുകളുമായി ദീര്‍ഘ കാല പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാറ്റങ്ങള്‍ക്ക് തയ്യാറാകണം. അല്ലാത്ത പക്ഷം നഷ്ടം വരും

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

്‌വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കും ജോലിപരമായ മുന്നേറ്റങ്ങള്‍ക്കും തടസം നിന്നിരുന്ന ഒരു കാര്യം അവസാനിക്കും. ആഴ്ചയുടെ അവസാനം ഒരു വൈകാരിക നിമിഷമുണ്ടാകും. പങ്കാളി പിന്തുണച്ചാലും ഇല്ലെങ്കിലും സ്വന്തം വഴിയില്‍ മുന്നോട്ട് പോകാനുള്ള ധൈര്യം വേണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എത്ര ദേഷ്യം വന്നാലും പഴയ കണക്ക് തീര്‍ക്കും മുന്‍പ് ഒന്ന് ചിന്തിക്കുക. ചെറിയൊരു തീപ്പൊരി വലിയൊരു യുദ്ധമായി മാറാന്‍ സാധ്യതയുള്ള ആഴ്ചയാണിത്. നിങ്ങളുടെ വളരെ അടുത്തുള്ള ഒരാള്‍ വളരെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. നിങ്ങളുടെ സഹായം അവര്‍ക്ക് അത്യാവശ്യമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പഴയ ഒരു തീരുമാനം നിങ്ങള്‍ക്ക് കടുത്ത വിഷമമോ അമര്‍ഷമോ ആയിട്ടുണ്ടാകും. എല്ലാം ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വളരെ നാടകീയമായ രംഗങ്ങളായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വരാനിരിക്കുന്ന ആഴ്ചകളില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ സംഭവിക്കും. സുഹൃത്തുകളും പങ്കാളികളും സ്വാഭാവിക നിലയിലേക്ക് തിരികെ വരും. അതേസമയം, പങ്കാളിയുടെ ചില വൈകാരിക പ്രശ്‌നങ്ങളും നിങ്ങള്‍ പരിഹരിക്കേണ്ടി വരും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങള്‍ക്ക് വേണ്ടി കുറച്ച് അധികം സമയം കണ്ടെത്തേണ്ടി വരും. കുട്ടികളുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ജീവിതം ആസ്വദിക്കാനുളള വഴി കുടുംബത്തിലെ ചെറിയവര്‍ കാണിച്ചു തരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അനാവശ്യമായ ചില വൈകാരിക ബാധ്യതകള്‍ മനസില്‍ നിന്നും എടുത്തു കളയണം. മീറ്റിങ്ങുകള്‍ക്കും അഭിമുഖങ്ങള്‍ക്കും അനുയോജ്യമായ സമയാണ്. ജോലിയുമായി ബന്ധപ്പെട്ട എന്തിനും നല്ല സമയം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മൊത്തത്തിലുള്ള മൂഡിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കുറച്ചധികം വേണം. പ്രത്യേകിച്ച് മുന്നോട്ട് പോകുമ്പോള്‍ കൃത്യമായ പ്ലാനിങ് വേണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കഴിഞ്ഞ ഒരു കൊല്ലത്തോളമായി നിങ്ങള്‍ക്ക് പലപ്പോഴും സ്വയം മാറേണ്ടി വന്നിട്ടുണ്ട്. ഇത് വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പക്ഷെ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതൊന്നും വെറുതെയായിരുന്നില്ലെന്ന് ബോധ്യപ്പെടും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സന്തോഷവും ആത്മവിശ്വാസവും അനുഭവപ്പെടും. ജീവിതം കുറച്ചധികം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും. ജീവിതം മുന്നില്‍ തരുന്നതെല്ലാം സ്വീകരിച്ച് നിങ്ങളുടെ ഭാവന കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രണയ കാര്യങ്ങളിലും സാമൂഹ്യ ബന്ധങ്ങളിലും നല്ല പുരോഗതിയും സന്തോഷവും കാണുന്നു. നിങ്ങളുടെ സ്വാഭാവത്തിന് വളരെ അനുയോജ്യമായവയാണ് ഇത്. അതുകൊണ്ട് നിങ്ങളുടെ നല്ല ഭാഗ്യത്തെ അഭിനന്ദിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook