/indian-express-malayalam/media/media_files/uploads/2022/03/S-Jayashankar.jpg)
S Jayashankar
ന്യൂഡല്‍ഹി: ഭീകരവാദം മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തീവ്രവാദ വിരുദ്ധ ഉപരോധം യുഎന് സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാനായി ആഗോള തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജയശങ്കര്‍ പറഞ്ഞു.
"ഭീകരവാദം മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിൽ, കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഈ വിപത്തിനെ ചെറുക്കുന്നതിനായി മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതൊക്കെ ചെയ്തിട്ടും തീവ്രവാദ ഭീഷണി വളരുകയും വികസിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലും," ജയശങ്കര്‍ വ്യക്തമാക്കി.
Delivered the keynote address at the plenary session of UNSC special meeting of counter-terrorism committee on ‘Countering the use of new and emerging technologies for terrorist purposes’ in New Delhi today. pic.twitter.com/1rIVnAvSwe
— Dr. S. Jaishankar (@DrSJaishankar) October 29, 2022
"പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ മനുഷ്യരാശിയെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളിലേക്ക് നയിക്കുമെങ്കിലും ഇതിന് ഒരു മറുവശമുണ്ട്, പ്രത്യേകിച്ച് തീവ്രവാദത്തെ സംബന്ധിച്ചിടത്തോളം," കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
“അടുത്ത വർഷങ്ങളിൽ, തീവ്രവാദ ഗ്രൂപ്പുകൾ, അവരുടെ സഹയാത്രികർ, പ്രത്യേകിച്ച് തുറന്ന, ലിബറൽ സമൂഹങ്ങളിൽ, 'ലോൺ വുൾഫ്' ആക്രമണകാരികൾ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ കഴിവുകള്‍ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സമൂഹങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ടൂൾകിറ്റിലെ ശക്തമായ ഉപകരണങ്ങളായി ഇന്റർനെറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാറിയിരിക്കുന്നു,” അദ്ദേഹം വിശദമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.