scorecardresearch
Latest News

തൃശൂരിൽ ക്രിമിനൽ സംഘം എസ്ഐയെ ആക്രമിച്ചു, മൂന്നുപേർ അറസ്റ്റിൽ

ഇന്നലെ അർധരാത്രിയിൽ നടന്ന പരിശോധനയ്ക്കിടെയാണ് എസ്ഐയെ അക്രമി സംഘം ആക്രമിച്ചത്

തൃശൂരിൽ ക്രിമിനൽ സംഘം എസ്ഐയെ ആക്രമിച്ചു, മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ മതിലകത്ത് എസ്ഐയെ ക്രിമിനൽ സംഘം ആക്രമിച്ചു. ലഹരി വിൽപനക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മതിലകം എസ്ഐ മിഥുൻ മാത്യുവിനാണ് പരുക്കേറ്റത്. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു. സംഭവത്തിൽ എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖിൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഇന്നലെ അർധരാത്രിയിൽ നടന്ന പരിശോധനയ്ക്കിടെയാണ് എസ്ഐയെ അക്രമി സംഘം ആക്രമിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന മൂവർ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് എസ്ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് മറ്റു പൊലീസുകാർ ചേർന്ന് അക്രമി സംഘത്തെ പിടികൂടി. അക്രമത്തിൽ എസ്ഐയുടെ മുഖത്ത് പരുക്കേറ്റു. ഇദ്ദേഹം കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

ലഹരിമരുന്ന്, വാഹന മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായവർ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Si injured drug mafia attack thrissur