/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കല്‍ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ നല്‍കിയ അപേക്ഷ കോടതിയുടെ മുന്നിലുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയമാണ് മോഹനചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏപ്രില്‍ ആദ്യ ആഴ്ചയിലോ രണ്ടാം ആഴ്ചയിലോ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
Read More: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.