/indian-express-malayalam/media/media_files/uploads/2020/08/SP-Balasubrahmanyam-covid.jpg)
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എഴുപത്തിനാലുകാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ് പിബി അറിയിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈൻ ഒഴിവാക്കി ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും വീഡിയോയിൽ എസ് പിബി പറഞ്ഞു.
"ചെറിയ ജലദോഷവും പനിയും മാത്രമേയുള്ളൂ, മറ്റു ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ആവും. നിരവധിയാളുകൾ വിളിച്ച് അസുഖസ്ഥിതി അന്വേഷിക്കുന്നുണ്ട്, ഭയപ്പെടാനൊന്നുമില്ല. എല്ലാവരുടെയും സ്നേഹാന്വേഷണങ്ങൾക്ക് നന്ദി," എസ് പി ബി പറയുന്നു.
Read more: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.