/indian-express-malayalam/media/media_files/uploads/2019/08/Priyanka-Gandhi.jpg)
ന്യൂഡൽഹി: ക്ഷീര കർഷകനായ പെഹ്‍ലു ഖാനെ പശുമോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് വിധിക്കെതിരെ പ്രിയങ്ക ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
Read More: ആള്‍ക്കൂട്ട കൊല: പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു
"കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകരുത്. ആള്‍ക്കൂട്ട കൊലപാതകം നീചമായ കുറ്റകൃത്യമാണ്. ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടു വന്ന രാജസ്ഥാൻ സർക്കാരിന്റെ നടപടി പ്രശംസനീയമാണ്. പെഹ്ലു ഖാൻ കേസിൽ നീതി ലഭ്യമാക്കുന്നതിലൂടെ ഇതിന് ഉത്തമ മാതൃകയുണ്ടാകുമെന്നാണ് പ്രതീക്ഷ," പ്രിയങ്ക കുറിച്ചു.
पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।
— Priyanka Gandhi Vadra (@priyankagandhi) August 16, 2019
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആള്‍വാറിലെ ഹൈവേയില്‍ വച്ചായിരുന്നു പെഹ്‌ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മർദിച്ചത്. ആശുപത്രിയില്‍ വച്ചാണ് പെഹ്‌ലു ഖാന്‍ മരിച്ചത്.
പെഹ്‌ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.