ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്ലു ഖാന് എന്നയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു. ആള്‍വാര്‍ കോടതിയുടേതാണ് വിധി. കേസിലെ പ്രതികളില്‍ ആറ് പേരെ ആള്‍വാര്‍ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ ജുവനൈല്‍ കോടതിയിലുമാണ് വിചാരണ ചെയ്യുന്നത്.
പെഹ്ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടതായി പെഹ്ലു ഖാന്റെ കുടുംബത്തിന് നിയമസഹായം നല്‍കിയിരുന്ന ഖാസിം ഖാന് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട വീഡിയോയുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്
Read More: ആള്‍വാര്‍ കൊലപാതകം: ആശുപത്രിയിലേക്കുളള വഴി ഇരയെ വണ്ടിയിലിരുത്തി പൊലീസ് ചായ കുടിക്കാന്‍ കയറി
വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്. 2017 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ വച്ചായിരുന്നു പെഹ്ലു ഖാനെ പശുക്കടത്തില്‍ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത്. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു.
Also Read: പെഹ്ലു ഖാന് കൊലക്കേസ് : പശുവിനെ കടത്തി എന്നാരോപിച്ച് ഇരകള്‍ക്ക് കുറ്റപത്രം
പെഹ്ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ജയ്പൂരിലെ മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം. ആള്‍വാറിലെ ഹൈവേയില്‍ വച്ചാണ് അക്രമികള്‍ ഇവരെ തടഞ്ഞതും ആക്രമിച്ചതും. ആശുപത്രിയില്‍ വച്ചാണ് പെഹ്ലു ഖാന് മരിച്ചത്.