scorecardresearch

ആ 'ഡിമാന്‍ഡ്' നടക്കില്ല; ശിവസേനയെ തള്ളി അമിത് ഷാ

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഉത്തരവായെങ്കിലും സർക്കാർ രൂപീകരണ സാധ്യതകർ തേടി വിവിധ രാഷ്ട്രിയ പാർട്ടികളുടെ നീക്കം അണിയറയിൽ തുടരുകയാണ്

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഉത്തരവായെങ്കിലും സർക്കാർ രൂപീകരണ സാധ്യതകർ തേടി വിവിധ രാഷ്ട്രിയ പാർട്ടികളുടെ നീക്കം അണിയറയിൽ തുടരുകയാണ്

author-image
WebDesk
New Update
'ഒന്നും ആയിട്ടില്ലത്രേ!'; അമിത് ഷായുടെ ലക്ഷ്യം കേരളവും ബംഗാളും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെങ്കില്‍ ദേവേന്ദ്ര ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും അമിത് ഷാ പറഞ്ഞു.

Advertisment

ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരും എതിര്‍പ്പുമായി എത്തിയില്ല. പിന്നീട് കുറേ കഴിഞ്ഞ് ശിവസേന പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നു. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല ഷാ പറഞ്ഞു.

Read Also: ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ഭൂരിപക്ഷമുള്ള ഏത് പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവുന്ന വിധം പിന്തുണയുണ്ടോ അവര്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വെറുതേ പറയുകയാണെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി 18 ദിവസം സമയം ലഭിച്ചു. വേറെ ഒരു സംസ്ഥാനത്തും സര്‍ക്കാര്‍ രൂപീകരണത്തിന് ഇത്ര സമയം നല്‍കിയിട്ടില്ല. ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അമിത് ഷാ പറഞ്ഞു.

Advertisment

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഉത്തരവായെങ്കിലും സർക്കാർ രൂപീകരണ സാധ്യതകർ തേടി വിവിധ രാഷ്ട്രിയ പാർട്ടികളുടെ നീക്കം അണിയറയിൽ തുടരുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷികളായ ബിജെപിയും ശിവസേനയുമാണ് സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ തുടരുന്നത്. എൻസിപിയുടെയും കോൺഗ്രസിന്റെയും തീരുമാനം നിർണായകമാകും.

Read Also: ‘ഹിറ്റ്‌ലര്‍ മരിച്ചതാണ്’; ബിജെപിയെ കുത്തിയും കോണ്‍ഗ്രസിനെ പുകഴ്ത്തിയും ശിവസേന

പൊതുമിനിമം പാരിപാടി വേണമെന്ന കോൺഗ്രസിന്റെയും എൻസിപിയുടെയും ആവശ്യം അംഗീകരിച്ച് സർക്കാരുണ്ടാക്കാനാണ് ശിവസേന നീക്കം. നേരത്തെ എൻസിപി ആവശ്യപ്പെട്ടതനുസരിച്ച് ബിജെപി എൻഡിഎ സഖ്യം ഉപേക്ഷിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബിജെപിയും വ്യക്തമാക്കി.

Bjp Amit Shah Maharashtra Shiv Sena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: