/indian-express-malayalam/media/media_files/uploads/2020/08/sii-vaccine.jpg)
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല-അസ്ട്രാസെനേകയും നോവാക്‌സും വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിനുകള്‍ ധാരാളമായി ഉല്‍പാദിപ്പിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായം. 150 മില്ല്യണ്‍ ഡോളറിന്റെ ഫണ്ടാണ് ഫൗണ്ടേഷന്‍ സെറം ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലെ കരാര്‍ അനുസരിച്ച് സെറം ഇന്ത്യ വാക്‌സിന്റെ 100 മില്ല്യണ്‍ ഡോസുകള്‍ മൂന്ന് ഡോളറിന് (ഏകദേശം 225 രൂപ) നല്‍കണം. ഇന്ത്യയ്ക്കും മറ്റു കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ഡോസുകള്‍ ഉല്‍പാദിപ്പിക്കുന്നത്.
പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പണം സഹായിക്കുമെന്ന് കരുതുന്നു. ലോകരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ 2021-ന്റെ ആദ്യ പകുതിയോടെ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സെറം ഇന്ത്യ പറയുന്നു.
വാക്‌സിനുകളുടെ നീതിപൂര്‍വകമായ വിതരണത്തിനായുള്ള സഖ്യമായ കോവാക്‌സിന്റെ സംവിധാനത്തിലൂടെയാകും ഡോസുകള്‍ വിതരണം ചെയ്യുക. ഗവി, കോയലീഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പയേര്‍ഡ്‌നെസ്സ് ഇന്നോവേഷന്‍സ് (സിഇപിഐ), ലോകാരോഗ്യ സംഘടന എന്നിവ കോവിഡ്-19 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉഭയകക്ഷി കരാറുകളെ നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനായുള്ള ഫണ്ട് സ്വരൂപണവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
Read Also: കോവിഡ്-19 രോഗികളില്‍ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് പഠനം
ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ വിജകരമായാല്‍ 57 രാജ്യങ്ങളിലും നോവാക്‌സിന്റേത് വിജയമായാല്‍ 92 രാജ്യങ്ങളിലും ഈ ശ്രമങ്ങളുടെ ഭാഗമായി വിതരണം ചെയ്യും.
കോവിഷീല്‍ഡ് എന്ന് വിളിക്കുന്ന ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം ഈ വര്‍ഷം തുടക്കത്തില്‍ സ്വീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് പേരില്‍ ഈ വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. ഇന്ത്യയില്‍ അടുത്ത ആഴ്ചയോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 1600 പേരില്‍ പരീക്ഷിക്കും.
Read in English: Serum Institute of India to provide Covid-19 vaccines through COVAX at $3 a dose
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us